Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ജനാധിപത്യം കടന്ന് പോകുന്നത് ഏറ്റവും ദുർഘടമായ സമയത്തിലൂടെ; രാജ്യത്തിന് വേണ്ടി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും സോണിയാ ഗാന്ധി; ജനങ്ങളുടെ പ്രശ്‌നങ്ങൾക്കായി സമരം നടത്തേണ്ട സമയമിതെന്നും സോണിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജനാധിപത്യം ഏറ്റവും ദുർഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തിന് വേണ്ടി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും സോണിയാഗാന്ധി പറഞ്ഞു. 'ജനങ്ങളെ സേവിക്കുക എന്നുള്ളതാണ് നമ്മുടെ മൂലമന്ത്രം. 'ഇന്ന്, ജനാധിപത്യം ഏറ്റവും ദുർഘടമായ ഒരു സമയത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്, ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു.' സോണിയ പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കായി സമരം നടത്തണമെന്നും അവർ ആഹ്വാനം ചെയ്തു.

കർഷക ബില്ലുകൾ, ഹാഥ്‌റസ് കൂട്ടബലാത്സംഗം,ഉത്തർപ്രദേശിലെ ക്രമസമാധാന നില, രാജ്യത്തിന്റെ സമ്പദ്ഘടന, കേന്ദ്രസർക്കാർ അത് കൈകാര്യം ചെയ്യുന്നരീതി തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് ശക്തമായി ഉന്നയിച്ചു. കാർഷിക ബില്ലുകൾക്കെതിരായി ശക്തമായ പ്രതിഷേധമാണ് രാജവ്യാപകമായി കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP