Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം: തിരുമാളവവൻ എംപിക്കെതിരെ കേസ്

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം: തിരുമാളവവൻ എംപിക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ലോക്‌സഭ എംപിയും വി സി.കെ നേതാവുമായ തിരുമാളവവനെതിരെ പൊലീസ് കേസെടുത്തു. ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്തത്.

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവവന്റെ പ്രസംഗം. സാമുദായിക സംഘർഷത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. എന്നാൽ തിരുമാവളവനെതിരായ കേസ് പിൻവലിക്കണമെന്ന് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു.

തിരുമാളവവന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, ജിഗ്‌നേഷ് മേവാനി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാവളവന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് ഖുശ്‌ബു ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP