Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ക് ഡൗൺ കാലത്ത് ചൈൽഡ് പോണോഗ്രഫി വീഡിയോകൾ തിരഞ്ഞവരിൽ മുൻപന്തിയിൽ ഇന്ത്യക്കാർ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ചൈൽഡ് പ്രൊട്ടക്ഷൺഫ്രണ്ട്; കേരളത്തിൽ കൂടുതൽ തിരഞ്ഞ പട്ടണം കൊച്ചി; ഒന്നാം നിരയിൽ മൊട്രോ നഗരങ്ങൾ

ലോക്ക് ഡൗൺ കാലത്ത് ചൈൽഡ് പോണോഗ്രഫി വീഡിയോകൾ തിരഞ്ഞവരിൽ മുൻപന്തിയിൽ ഇന്ത്യക്കാർ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ചൈൽഡ് പ്രൊട്ടക്ഷൺഫ്രണ്ട്; കേരളത്തിൽ കൂടുതൽ തിരഞ്ഞ പട്ടണം കൊച്ചി; ഒന്നാം നിരയിൽ മൊട്രോ നഗരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡിനെത്തുടർന്നുള്ള ലോക്ഡൗൺ സമയത്ത് ചൈൽഡ് പോണോഗ്രഫി വിഡിയോകൾക്കായുള്ള (Child Sexual Abuse Material) സേർച്ച് ഇന്ത്യയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ദി ഇന്ത്യൻ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ടാണ് (ഐസിപിഎഫ്) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഓൺലൈൻ സേർച്ചുകൾ നിരീക്ഷിക്കുന്ന ഡേറ്റ മോണിറ്ററിങ് വെബ്ൈസറ്റുകളിലെ കീവേഡുകൾ പരിശോധിച്ചാണ് ഐസിപിഎഫ് റിപ്പോർട്ട് തയാറാക്കിയത്. ലോക്ഡൗൺ സമയത്ത് ചെൽഡ് പോൺ, സെക്‌സി ചൈൽഡ്, ടീൻ സെക്‌സ് വിഡിയോസ് തുടങ്ങിയ കീ വേഡുകൾ വിവിധ പോൺ സൈറ്റുകളിൽ കൂടുതലായി സേർച്ച് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ പോണോഗ്രഫി വെബ്‌സൈറ്റായ പോൺഹബിന്റെ ഡേറ്റയിലും സമാനമായ വിവരമുണ്ട്. ലോക്ഡൗണിനു ശേഷം ഇത്തരം കീവേഡുകളുടെ സേർച്ചിൽ വൻ വർധനവാണു രേഖപ്പെടുത്തിയത്. മാർച്ച് 24 മുതൽ 26 വരെ സൈറ്റിലേക്ക് ഇന്ത്യയിൽ നിന്നുള്ള സന്ദർശനം 95 ശതമാനം വർധിച്ചിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച് ഇന്റർനെറ്റ് തികച്ചും സുരക്ഷിതമല്ലാത്ത ഇടമായി എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ചൈൽഡ് സെക്ഷ്വൽ അബ്യൂസ് വിഡിയോകൾ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തിൽ കൊച്ചിയും ഉൾപ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾ വർധിക്കുന്നതിലേക്കാവും ഇത്തരം സാഹചര്യങ്ങൾ വഴി തുറക്കുകയെന്നും ഐസിപിഎഫ് മുന്നറിയിപ്പു നൽകി. മെട്രോ നഗരങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവയ്ക്കു പുറമെ രണ്ടാം നിരയിലുള്ള നിരവധി നഗരങ്ങളിലും 'ചൈൽഡ് പോൺ' കീവേഡ് ഉപയോഗിച്ചുള്ള സേർച്ച് കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭുവനേശ്വറിലും ചെന്നൈയിലും സമാനമായ സാഹചര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP