Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫും പോർക്കും ഡെലിവർ ചെയ്യുന്നത് മതവികാരം വൃണപ്പെടുത്തുന്നു; തിങ്കളാഴ്ച മുതൽ സമരവുമായി കൊൽക്കത്തയിലെ സൊമാറ്റോ ഡെലിവറി ബോയ്‌സ്; ജീവനക്കാർക്ക് സംസ്ഥാന ഗവൺമെന്റിന്റെയും പിന്തുണ

ബീഫും പോർക്കും ഡെലിവർ ചെയ്യുന്നത് മതവികാരം വൃണപ്പെടുത്തുന്നു; തിങ്കളാഴ്ച മുതൽ സമരവുമായി കൊൽക്കത്തയിലെ സൊമാറ്റോ ഡെലിവറി ബോയ്‌സ്; ജീവനക്കാർക്ക് സംസ്ഥാന ഗവൺമെന്റിന്റെയും പിന്തുണ

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഭക്ഷണത്തിന് മതമില്ലെന്ന് സൊമാറ്റോ കമ്പനി പറയുമ്പോൾ സൊമാറ്റോയുടെ തന്നെ ഡെലിവറി ബോയ്‌സ് അതിനെതിരെ തിരിയുകയാണ്. തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്ന ഭക്ഷണം വിതരണം ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതിനെതിരേ തിങ്കളാഴ്ച മുതൽ കൊൽക്കത്തയിലെ സൊമാറ്റോ ഡെലിവറി ബോയ്‌സ് സമരത്തിനിറങ്ങുകയാണ്. ബക്രീദ് ആഘോഷങ്ങൾ നടക്കാനിരിക്കേ ബീഫും പോർക്കും ഡെലിവർ ചെയ്യില്ലെന്ന നിലപാടിലേക്ക് നീങ്ങുകയാണ് ഇവർ.

ഹിന്ദു, ഇസ്ലാം മതവിശ്വാസികളായ ഡെലിവറി ബോയ്‌സ് സമരത്തിൽ പങ്കെടുക്കും. തങ്ങളുടെ മതവിശ്വാസത്തിനു നിരക്കാത്ത ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിലുള്ള പരാതി അധികൃതരെ അറിയിച്ചിട്ടും പ്രതികരണമൊന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഡെലിവറി ബോയ്‌സിന്റെ ആരോപണം.

പ്രശ്‌നങ്ങളുടെ തുടക്കം അടുത്തിടെ ഒട്ടേറെ റെസ്റ്റോറന്റുകൾ സൊമാറ്റോയിൽ കൂട്ടിച്ചേർത്തതോടെയാണ്. ബീഫ് ഡെലിവർ ചെയ്യാൻ ചില ഹിന്ദു ഡെലിവറി ബോയ്സ് വിസമ്മതിച്ചു. പോർക്ക് വിതരണം ചെയ്യാൻ മുസ്ലിം ഡെലിവറി ബോയ്‌സും തയ്യാറാകാതെ വന്നു. ഇതിന്റെ മേലെയാണ് ശമ്പള പ്രശനങ്ങളും മതിയായ മെഡിക്കൽ സൗകര്യങ്ങൾ കമ്പനി ഡെലിവറി ബോയ്‌സിന് ലഭ്യമാക്കാത്തതും. ഈ പ്രശ്‌നങ്ങളൊക്കെയും ഡെലിവറി ബോയ്‌സ് തമ്മിലുള്ള ബന്ധത്തിലും വിള്ളലുകൾ തീർക്കുന്നുവെന്ന് പരാതി ഉയരുന്നു.

തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കാതെ സൊമാറ്റോ തങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇവർ പറയുന്നു, ജീവിക്കാനാണ് ഫുഡ് ഡെലിവറിക്കിറങ്ങിയത് പക്ഷേ മതവിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ജീവനക്കാർക്കു പിന്തുണ അറിയിച്ച ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ രജീബ് ബാനർജി വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP