Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202118Monday

ദമ്പതികൾ വേർപിരിയലിന്റെ വക്കിൽ; ഭർത്താവിന് 'ഐ ലവ് യു' സന്ദേശം; പിന്നാലെ അപ്പാർട്ട്മെന്റിൽനിന്ന് ചാടി ഭാര്യ മരിച്ചു

ദമ്പതികൾ വേർപിരിയലിന്റെ വക്കിൽ; ഭർത്താവിന് 'ഐ ലവ് യു' സന്ദേശം; പിന്നാലെ അപ്പാർട്ട്മെന്റിൽനിന്ന് ചാടി ഭാര്യ മരിച്ചു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ ഒരു ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി 52കാരി ജീവനൊടുക്കി. മുഖർജി നഗറിലെ നിരൺകരി കോളനിയിലെ നേഹ വർമയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

കാറിൽ പുറത്തുപോയിരുന്ന ഭർത്താവ് ധരം വർമ, തിരിച്ച് അപ്പാർട്ട്‌മെന്റ് പരിസരത്തേയ്ക്ക് കയറിയ ഉടനാണ് നേഹ താഴേയ്ക്കു ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവിനോടൊപ്പമാണ് നേഹ താമസിച്ചിരുന്നത്. മകനും മകളും അമേരിക്കയിലാണ്. ദമ്പതികൾ വേർപിരിയലിന്റെ വക്കിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജീവനൊടുക്കുന്നതിന് മുൻപ് നേഹ ഭർത്താവിന് 'ഐ ലവ് യു' എന്നു ഫോണിൽ സന്ദേശമയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചാടുന്നതിന്റെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ അപ്പാർട്ട്‌മെന്റിലെ സി.സി.ടി.വി ഫൂട്ടേജിൽ നിന്നും ലഭ്യമായിട്ടുണ്ട്. സി.സി.ടി.വി ഫൂട്ടേജുകളും മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചു വരികയാണ്.

നേഹയുടെ ഫോണും സിസിടിവി ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. നേഹയ്ക്കും ധരമിനും ഒരു മകനും മകളുമുണ്ട്. ഇരുവരും യുഎസിലാണ്. ഇവർ ഡൽഹിയിലെത്തിയശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP