Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സ്ഥിതിഗതികൾ വഷളാക്കി കലാപമാക്കാൻ പൊലീസ് അവസരമൊരുക്കി: ഞാനായിരുന്നെങ്കിൽ അനുരാഗ് താക്കൂറിനേയും കപിൽ മിശ്രയേയും അറസ്റ്റ് ചെയ്യുമായിരുന്നു; ഡൽഹി കലാപത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് മുൻ കമ്മീഷണർ അജയ് രാജ് ശർമ

സ്ഥിതിഗതികൾ വഷളാക്കി കലാപമാക്കാൻ പൊലീസ് അവസരമൊരുക്കി: ഞാനായിരുന്നെങ്കിൽ അനുരാഗ് താക്കൂറിനേയും കപിൽ മിശ്രയേയും അറസ്റ്റ് ചെയ്യുമായിരുന്നു; ഡൽഹി കലാപത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് മുൻ കമ്മീഷണർ അജയ് രാജ് ശർമ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കലാപത്തിന് പ്രേരണ നൽകുന്നവിധം വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണവിധേയരായ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും കപിൽ മിശ്രയും അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് കേസെടുക്കാത്തത് വിവാദമായിരിക്കെ, പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുൻ കമ്മീഷണർ അജയ് രാജ് ശർമ. ദ വയറിന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഡൽഹി പൊലീസിനെ വിമർശിച്ച് മുൻ കമ്മീഷണർ രംഗത്തെത്തിയത്.

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ, കപിൽ മിശ്ര എന്നിവരെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ച് എംപിയായ താക്കൂറിനെ ഞാൻ അറസ്റ്റുചെയ്യുമായിരുന്നു. എന്നാൽ മിശ്ര എംഎ‍ൽഎയല്ല അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന ഒരു റാലിയിൽ പൊലീസിന് അന്ത്യശാസനം നൽകിക്കൊണ്ടിരിക്കുന്ന മിശ്രയുടെ അരികിൽ നിൽക്കുന്ന നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വേദ് പ്രകാശ് സൂര്യയെക്കുറിച്ച് താപ്പർ ചോദിച്ചപ്പോൾ. ''ഞാനായിരുന്നുവെങ്കിൽ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുമായിരുന്നുവെന്നും കാരണം പൊലീസിന് അന്ത്യശാസനം നൽകികൊണ്ടിരിക്കുന്ന മിശ്രയെ തടയാനോ, നടപടിയെടുക്കാനോ വേദ് പ്രകാശ് സൂര്യ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരുപക്ഷെ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കുമായിരുന്നു. അജയ് രാജ് ശർമ്മ പറഞ്ഞു.

ശാഹീൻബാഗിനെ സമരവേദിയാക്കാൻ അനുവദിച്ചുവെന്നതാണ് പൊലീസ് ചെയ്ത ആദ്യ തെറ്റ്, ഒരു പക്ഷെ ശാഹീൻബാഗിൽ സമരം നടന്നില്ലായിരുന്നുവെങ്കിൽ ഇത്തരമൊരു കലാപം ഉണ്ടാകുമായിരുന്നില്ല. അവിടെയുയർന്ന മുദ്രാവാക്യങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന എന്തും കുറ്റമാണെന്നും അങ്ങനൊരു കുറ്റകൃത്യം നടക്കുമ്പോൾ നിങ്ങൾ ഒരു പൊലീസുകാരനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനും ആഭ്യന്തര വകുപ്പിനും ഇത് കുറ്റകൃത്യമാണ് എന്ന് വ്യക്തമായി ബോധ്യമുള്ളതിനാൽ പൊലീസ് വളരെധികം സംയമനം പാലിച്ചിട്ടുണ്ടെന്നും, അത് തന്നെയാണ് കുറ്റവാളികൾക്ക് ധൈര്യം പകർന്നതെന്നും ഡൽഹി മുൻ കമ്മീഷ്ണറായിരുന്ന ടി.ആർ കാക്കർ ആരോപിച്ചു. പ്രദാശത്ത് എത്രയും പെട്ടൊന്ന് സെക്ഷൻ 144 പ്രഖ്യാപിക്കുകയും പ്രതിരോധ അറസ്റ്റുകൾ നടത്തുകയും ചെയ്യേണ്ടതായിരുന്നു. അതിർത്തികൾ ഉടൻ അടക്കുകയോ കുറഞ്ഞത് പൊലീസ് സാന്നിധ്യം വർദ്ധിപ്പിക്കുകയോ ചെയ്യണമായിരുന്നുവെന്നും കാക്കർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP