Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ കനത്ത പൊടിക്കാറ്റ് വീശി ; 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; ഇടിയോട് കൂടിയ മഴ; കരുതലോടെയിരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം; പ്രശ്‌നസാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു; രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ

ഡൽഹിയിൽ കനത്ത പൊടിക്കാറ്റ് വീശി ; 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്;  ഇടിയോട് കൂടിയ മഴ; കരുതലോടെയിരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം; പ്രശ്‌നസാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു; രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ് വീശി തുടങ്ങി. 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ രാജ്യതലസ്ഥാനത്ത് വലിയ മുൻകരുതലെടുക്കാൻ എല്ലാ വിഭാഗൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇതോടെ അതീവ ജാഗ്രതാ നിർദ്ദേശത്തിലാണ് ന്യൂഡൽഹിയും പരിസരവും. പ്രശ്ന സാധ്യതയോ അത്യാഹിത സാധ്യതയോ ഉള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

ഇന്നലെ രാത്രിയും കനത്ത കാറ്റുവീശിയിരുന്നു. ഇന്ന് അതിലും ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ഇന്നലെ കനത്ത പൊടിക്കാറ്റ് 70 കിലോമീറ്റർ വേഗതയിലാണ് ആഞ്ഞുവീശിയത്. ഇതോടെ താപനിലതാഴുകയും ചെയ്തു. ഇന്നലെ രാത്രി 11.15-ഓടെയാണ് രാജ്യതലസ്ഥാനത്തു പൊടിക്കാറ്റ് ആഞ്ഞുവീശിയത്. മഴയും ഇടിമിന്നലോടു കൂടിയ കാറ്റും തലസ്ഥാനത്തേക്ക് എത്തുകയാണെന്നും ചൊവ്വാഴ്ചയും ഇതു തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. പല ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാന സാഹചര്യമാണ്. 39.6 ഡിഗ്രി സെൽഷ്യസ് താപനില തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയതിനു പിന്നാലെയാണു ഡൽഹിയിലേക്കു മഴയും കാറ്റും എത്തിയത്.

ഡൽഹിയിലെ എല്ലാ ഈവനിങ് സ്‌കൂളുകൾക്കും ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നും കാറ്റുണ്ടാകുമെന്നും അത് പ്രതീക്ഷിച്ചതിലും ശക്തമാണെന്നും മുന്നറിയിപ്പ് വന്നതോടെ അഗ്നിശമന സേന പ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. ദുരന്ത നിവാരണത്തിനായി എല്ലാ കരുതലും കൈക്കൊള്ളാനാണ് നിർദ്ദേശം. റോഡിൽ മാർഗതടസ്സമുണ്ടാക്കും വിധം മരങ്ങളോ മറ്റോ വീണാൽ നടപടിയെടുക്കാൻ ട്രാഫിക് പൊലീസിനെയും വിന്യസിച്ചു.

ന്യൂഡൽഹിയിൽ ചൊവ്വാഴ്ച മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. യാത്ര പുറപ്പെടും മുൻപ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കണമെന്നു ജനങ്ങൾക്കു നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രണ്ടുമണിക്കൂറിനകം ഇന്ന് രാത്രി പത്തുമണിയോടെ കനത്ത കാറ്റുവീശുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇതോടെ മെട്രോ സർവീസുകളിലും നിയന്ത്രണമുണ്ടാകും. ഇലക്ട്രിക് ലൈനുകൾക്കു താഴെയും തകര മേൽക്കൂരയ്ക്കും മരങ്ങൾക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, പടിഞ്ഞാറൻ യുപി, സിക്കിം, ബംഗാൾ എന്നിവിടങ്ങളിൽ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു. 50-70 കി.മീ. വേഗതയിലായിരിക്കും ഇവിടങ്ങളിൽ കൊടുങ്കാറ്റ് വീശുക. ഉത്തർപ്രദേശിൽ പലയിടത്തും മണിക്കൂറിൽ 100 കി.മീ. വേഗത്തിൽ തിങ്കളാഴ്ച കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ ആഗ്രയിൽ ഉൾപ്പെടെ യുപിയിൽ 48 പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP