Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി കലാപ കേസ്: മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി; നടപടി, ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ

ഡൽഹി കലാപ കേസ്: മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി; നടപടി, ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പൊലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്.

വിദ്യാർത്ഥി നേതാക്കളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് സോളിസിറ്റർ ജനഖൽ തുഷാർമേത്ത കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്നും അമേരിക്കൻ പ്രസിഡന്റ് രാജ്യതലസ്ഥാനത്തുള്ള സമയത്തായിരുന്നു സംഘർഷം ഉണ്ടായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

വിദ്യാർത്ഥി നേതാക്കളുടെ ജാമ്യം ഉടൻ സ്റ്റേ ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇവരെ ജാമ്യത്തിൽ വിടുന്നത് സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊലീസിന്റെ വാദം. പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമർശത്തോടെയായിരുന്നു ഡൽഹി ഹൈക്കോടതി വിദ്യാർത്ഥി നേതാക്കളായ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം നൽകിയത്.

ഇന്നലെ രാത്രിയോടെ ഇവർ ജയിൽ മോചിതരായിരുന്നു. ചൊവ്വാഴ്ച ജാമ്യം നൽകിയിട്ടും പൊലീസ് ഇവരെ മോചിപ്പിക്കാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇവർക്ക് പുറത്തിറങ്ങാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP