Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി കൂട്ടമാനഭംഗക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി; പ്രതിയെ വിട്ടയക്കുന്നതിൽ പ്രതിഷേധിച്ച ജ്യോതി സിങ്ങിന്റെ അച്ഛനമ്മമാരെ അറസ്റ്റ് ചെയ്തു; മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചു

ഡൽഹി കൂട്ടമാനഭംഗക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി; പ്രതിയെ വിട്ടയക്കുന്നതിൽ പ്രതിഷേധിച്ച ജ്യോതി സിങ്ങിന്റെ അച്ഛനമ്മമാരെ അറസ്റ്റ് ചെയ്തു; മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടമാനഭംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയക്കുന്നതിൽ പ്രതിഷേധിച്ച ജ്യോതിസിങ്ങിന്റെ അച്ഛനനമ്മമാരെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇരുവരെയും അറസ്‌ററ് ചെയ്തു നീക്കിയത്.

മണിക്കൂറുൾക്കു ശേഷം ഇവരെ പൊലീസ് വിട്ടയക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്കു ശേഷമാണ് കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത്. ഇതിനെതിരെ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജീവന് ഭീഷണിയുള്ളതിനാൽ പ്രതിയെ അധികൃതർ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

നാളെ ഇയാളെ മോചിപ്പിക്കാനിരിയ്‌ക്കെയാണ് സുരക്ഷാകാരണങ്ങൾ പരിഗണിച്ച് അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ജുവനൈൽ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി മൂന്ന് വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിയെ മോചിപ്പിക്കുന്നത് തടയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിരീക്ഷണവിധേയനാക്കും. ഇയാളുടെ പുനരധിവാസം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങൾ ബോർഡിന് തീരുമാനിക്കാമെന്നാണ് കോടതി ഉത്തരവ്. അതേ സമയം പ്രതിയുടെ മോചനം തടയുന്നതിനായി നിയമപരമായി നീങ്ങാൻ നാളെ വരെ സമയമുണ്ട്. 2012 ഡിസംബർ 16ന് ഡൽഹിയിൽ ഓടുന്ന ബസിലാണ് ഇരയായ ജ്യോതി സിംഗിനെ പ്രതിയും മറ്റ് അഞ്ച് പ്രതികളും ചേർന്ന് ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കുറ്റം ചെയ്യുമ്പോൾ പ്രതിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. ഇത് മൂലം ജുവനൈൽ നിയമപ്രകാരമേ വിചാരണ ചെയ്യാനായുള്ളൂ. കേസിൽ നാല് പ്രതികൾ തീഹാർ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ്. അഞ്ചാമൻ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. ജുവനൈൽ നിയമപ്രകാരം വിചാരണയ്ക്കുള്ള പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾക്കും കുട്ടി കുറ്റവാളി വഴിവച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP