Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപാനിയല്ലാത്ത സലിമിനെ മദ്യപാനിയാക്കിയപ്പോൾ തകർന്നത് ഒരു കുടുംബത്തിന്റെ മനഃസമാധാനം; ഡൽഹി മെട്രോയിൽ കുഴഞ്ഞുവീണ മലയാളി പൊലീസുകാരനെ കുറ്റവാളിയാക്കിയതിന് എന്തു പ്രായശ്ചിത്തം ചെയ്താൽ മതിയാകും; നഷ്ടപരിഹാരം ആവശ്യപ്പെട്ടു സലിമിന്റെ പരാതി

മദ്യപാനിയല്ലാത്ത സലിമിനെ മദ്യപാനിയാക്കിയപ്പോൾ തകർന്നത് ഒരു കുടുംബത്തിന്റെ മനഃസമാധാനം; ഡൽഹി മെട്രോയിൽ കുഴഞ്ഞുവീണ മലയാളി പൊലീസുകാരനെ കുറ്റവാളിയാക്കിയതിന് എന്തു പ്രായശ്ചിത്തം ചെയ്താൽ മതിയാകും; നഷ്ടപരിഹാരം ആവശ്യപ്പെട്ടു സലിമിന്റെ പരാതി

സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു വീഡിയോ കുറച്ചുനാൾ മുമ്പു ഡൽഹി മെട്രോയിൽ നിന്നു വന്നിരുന്നു. മദ്യപിച്ചു ലക്കുകെട്ട ഒരു പൊലീസുകാരൻ ഡൽഹി മെട്രോയിൽ കുഴഞ്ഞുവീഴുന്നതായിരുന്നു ആ വീഡിയോ. ഡ്യൂട്ടി സമയത്തു മദ്യപിച്ച് കുഴഞ്ഞുവീണ ആ പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടുകയും ചെയ്തു.

എന്നാൽ, രോഗബാധിതനായ ഒരാൾ കുഴഞ്ഞുവീണതാണു മദ്യപിച്ചു കുഴഞ്ഞുവീണതെന്ന തരത്തിൽ പ്രചരിച്ചത്. ഇക്കാര്യത്തിൽ തനിക്കും കുടുംബത്തിനും ഉണ്ടായ വിഷമത്തിൽ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് സലിം.

മദ്യപിച്ചതുകൊണ്ടല്ല സലിം ലക്കുകെട്ട് പെരുമാറിയത്. മൂന്ന് വർഷം മുമ്പ് കടുത്ത സ്‌ട്രോക്ക് വന്ന അദ്ദേഹത്തിന് ശരീരത്തിന് തളർച്ചയുണ്ട്. മുഖപേശികൾ കോടിപ്പോയതിനാൽ സംസാരവൈകല്യവും അലട്ടുന്നുണ്ട്. ഇത്തരത്തിൽ ശാരീരികമായി അവശനായ ഒരാളെയാണ് സോഷ്യൽമീഡിയ മദ്യപനായി മുദ്രകുത്തി പരിഹസിച്ചത് എന്നതാണു സത്യം.

കഴിഞ്ഞ ഓഗസ്റ്റ് 19നാണ് സലിമിന്റെ വീഡിയോ യൂട്യൂബിൽ എത്തിയത്. വീഡിയോ വൈറലായതിനെത്തുടർന്നു സലിമിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ സലിമിന്റെ ഭാര്യക്കു ഹൃദ്‌രോഗമുണ്ടായി. നിത്യരോഗിയായി മാറുകയായിരുന്നു ആ പാവം. വീഡിയോ വൈറലായ സമയത്ത് ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസ്സിയോട് താൻ മദ്യപിച്ചതല്ല, മരുന്ന് കഴിക്കാത്തതിനാൽ ക്ഷീണം മൂലം കാൽ ഉറയ്ക്കാതെ പോയതാണെന്ന് സലിം കേണപേക്ഷിച്ചു പറഞ്ഞിരുന്നു. എന്നാൽ അന്ന് ആരും അത് ചെവിക്കൊണ്ടില്ല. ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ സലിമിന്റെ കാര്യം വാർത്തയാക്കിയിരുന്നു.

ഇതിനിടെയാണു രോഗബാധിതനായതനിക്കെതിരെ നടപടിയെടുത്തതിനെതിരെ സലിം പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കടുത്ത പക്ഷാഘാതബാധിതനായ വ്യക്തിയാണ് സലിമെന്ന് തിരിച്ചറിയുന്നത്. ഇതേ തുടർന്ന് സലിമിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ ജോലിയിൽ തിരിച്ചെടുത്ത വിവരം ഒരു മാദ്ധ്യമവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്തബന്ധുകൾക്ക് മാത്രമേ സലിമിന്റെ നിരപരാധിത്വം അറിയൂ. പക്ഷെ മറ്റുള്ളവരുടെ മുന്നിലിപ്പോഴും മദ്യപാനിയായ പൊലീസുകാരനാണ് സലിം. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ് സലിമിപ്പോൾ. ചികിത്സയ്ക്കായി മൂന്ന് മാസത്തെ ലീവിന് സലിം നാട്ടിലെത്തിയിട്ടുണ്ട്. രോഗബാധിതയായ ഭാര്യയ്ക്കും പിതാവിനുമൊപ്പമാണ് ഇദ്ദേഹമിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP