Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

ഡൽഹിയിൽ ഗുണ്ടാസംഘവും ഡൽഹി പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഇരുവിഭാഗങ്ങളും 50 റൗണ്ട് വെടിയുതിർത്തു; ഗുണ്ടാ തലവനും വെടിവെപ്പിൽ പരിക്ക്; കൊലപാതക കേസിൽ പ്രതികളായ നാലു പേർ പിടിയിൽ

ഡൽഹിയിൽ ഗുണ്ടാസംഘവും ഡൽഹി പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഇരുവിഭാഗങ്ങളും 50 റൗണ്ട് വെടിയുതിർത്തു; ഗുണ്ടാ തലവനും വെടിവെപ്പിൽ പരിക്ക്; കൊലപാതക കേസിൽ പ്രതികളായ നാലു പേർ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഡൽഹിയിൽ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നിരവധി കേസുകളിൽ പ്രതികളായ നാലു പേരെ ഡൽഹി പൊലീസ് പിടികൂടി. ബീഗംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപ് വിഹാർ ഏരിയയിലെ ഹനുമാൻ ചൗക്കിലാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും ഗുണ്ടാസംഘവും തമ്മിൽ വെടിവെപ്പ് നടന്നത്. കൊലപാതകം, കൊലപാതക ശ്രമം, മോഷണം, വെടിവെപ്പ് അടക്കം നിരവധി കേസുകളിൽ പ്രതികളായ രോഹിത്, അമിത്, രവീന്ദർ യാദവ്, സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌നോയിയുടെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് സ്‌പെഷ്യൽ സെൽ അറിയിച്ചു.

ഇരുവിഭാഗങ്ങളും 50 റൗണ്ട് വെടിയുതിർത്തു. പൊലീസ് വെടിവെപ്പിൽ ഗുണ്ടാസംഘത്തിന് പരിക്കേറ്റു. ഇവരെ ഡോ. ബാബ സാഹിബ് അംബേദകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുണ്ടാസംഘം സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തു. നാല് യന്ത്രതോക്കുകളും 70 വെടിയുണ്ടകളും രണ്ട് നാടൻ തോക്കുകളും തിരകളും മൂന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെൽമറ്റുകളും കണ്ടെടുത്തു.

ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം ഓപറേഷൻ പ്ലാൻ ചെയ്തത്. പൊലീസ് ഒരുക്കിയ കെണിയിൽ ഗുണ്ടാസംഘം വീശുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ നാലു പേർ അടങ്ങുന്ന സംഘം കാറിൽ രോഹിണി സെക്ടർ 26ൽ എത്തുകയായിരുന്നു. തുടർന്നാണ് പൊലീസും കുറ്റവാളികളും തമ്മിൽ വെടിവെപ്പ് നടന്നത്. പൊലീസിനു നേരെ കുറ്റവാളികൾ 22 റൗണ്ടും തിരിച്ച് 28 റൗണ്ടും വെടിയുതിർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP