Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി പൊലീസ് കമ്മീഷണറുടെ കാലാവധി നീ്ട്ടിയ നടപടിക്കെതിരെ കോൺഗ്രസും ആം ആദ്മിയും; അമുല്യ പട്നായികിന്റെ കാലാവധി നീട്ടിയത് പൊതു താല്പര്യാർത്ഥമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി പൊലീസ് കമ്മീഷണറുടെ കാലാവധി നീ്ട്ടിയ നടപടിക്കെതിരെ കോൺഗ്രസും ആം ആദ്മിയും; അമുല്യ പട്നായികിന്റെ കാലാവധി നീട്ടിയത് പൊതു താല്പര്യാർത്ഥമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ന് വിരമിക്കേണ്ടിയിരുന്ന ഡൽഹി പൊലീസ് കമ്മീഷണർ അമുല്യ പട്നായികിന്റെ സർവീസ് കാലാവധി ഒരു മാസത്തേക്ക് നീട്ടിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. പൊലീസ് നോക്കി നിൽക്കെയാണ് കഴിഞ്ഞ ദിവസം അക്രമി ജാമിയയിലെ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. സംഭവത്തിൽ ആർക്കെതിരായിട്ടാണ് നപടിയെടുത്തതെന്ന് ചിദംബരം ചോദിച്ചു.

പൊതു താത്പര്യാർത്ഥമാണ് അമുല്യ പട്നായികിന്റെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ഡൽഹിയിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോട് കൂടിയാണ് കാലവാധി നീട്ടിയത്. കാലാവധി നീട്ടിയതോടെ ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും അമുല്യ പട്നായിക് വിരമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP