Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി പിടിച്ചെടുക്കാമെന്ന് ബിജെപി മനക്കോട്ട കെട്ടേണ്ട; അരവിന്ദ് കെജ്രിവാളിന് പൂർണ പിന്തുണയുമായി ഡൽഹിയിലെ ജനങ്ങൾ: ആം ആദ്മി പാർട്ടിയുടെ പ്രവർത്തനത്തിൽ ഡൽഹിയിലെ ജനങ്ങൾ പൂർണ തൃപ്തരെന്ന് സർവ്വേ

ഡൽഹി പിടിച്ചെടുക്കാമെന്ന് ബിജെപി മനക്കോട്ട കെട്ടേണ്ട; അരവിന്ദ് കെജ്രിവാളിന് പൂർണ പിന്തുണയുമായി ഡൽഹിയിലെ ജനങ്ങൾ: ആം ആദ്മി പാർട്ടിയുടെ പ്രവർത്തനത്തിൽ ഡൽഹിയിലെ ജനങ്ങൾ പൂർണ തൃപ്തരെന്ന് സർവ്വേ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ ഭരണത്തിൽ ഡൽഹിയിലെ ജനങ്ങൾ പൂർണ്ണ തൃപ്തർ. ആം ആദ്മി സർക്കാരിനും അരവിന്ദ് കെജ്രിവാളിനും ഡൽഹിയിലെ വോട്ടർമാർ പൂർണ പിന്തുണയാണ് നൽകുന്നത്. ഡൽഹിയിൽ കോൺഗ്രസ് പൂർണമായും ദുർബലമായതോടെ വരുന്ന തിരഞ്ഞെടുപ്പിൽ ഡൽഹി പിടിച്ചെടുക്കാമെന്ന കണക്കൂട്ടലിലാണ് ബിജെപി. എന്നാൽ ഡൽഹിയെ കണ്ട് നരേന്ദ്ര മോദിയും ബിജെപിയും മനക്കോട്ട കെട്ടേണ്ടന്നാണ് ഡൽഹിയിലെ ജനങ്ങൾക്ക് പറയാനുള്ളത്. ഡൽഹിയിലെ വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തി പൂർണ പിന്തുണയാണ് ആം ആദ്മി പാർ്ട്ടിക്ക് ജനങ്ങൾ നൽകുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേതൃത്വം നൽകുന്ന എഎപി അധികാരത്തിൽ തുടരണമെന്നും മാറേണ്ടതില്ലെന്നുമാണ് സർവ്വേ റിപ്പോർട്ടിൽ ജനങ്ങൾ ആവശ്യപ്പെട്ടത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താൻ ഡൽഹിയിലെ വോട്ടർമാർക്ക് താൽപര്യമില്ല. 2298 വോട്ടർമാർക്കിടയിൽ നടത്തിയ സർവ്വേയിൽ ഭൂരിഭാഗം ജനങ്ങളും ആംആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനും പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് ആണ് സർവേ നടത്തിയത്. ആം ആദ്മി സർക്കാരിന്റെ ഭരണത്തിൽ സർവ്വേയിൽ പങ്കെടുത്ത അഞ്ചിൽ നാലുഭാഗം ആളുകളും പൂർണതൃപ്തരാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അൻപത്തിമൂന്ന് ശതമാനം ആളുകളും പൂർണ തൃപ്തരാണ്. വെറും നാല് ശതമാനം ആളുകൾ മാത്രമാണ് കെജ്രിവാൾ സർക്കാരിന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രിയെന്ന നിലയിൽ കെജ്രിവാൾ കാഴ്ചവെയ്ക്കുന്ന മിന്നും പ്രകടനത്തിൽ ജനങ്ങൾ പൂർണ തൃപ്തരാണ. സർവ്വേയിൽ പങ്കെടുത്ത 66 ശതമാനം ആളുകളും കെജ്രിവാളിന്റെ മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ പൂർണ തൃപ്തി രേഖപ്പെടുത്തി്.. നാല് ശതമാനം ആളുകളാണ് കേജ്‌രിവാളിന്റെ പ്രവർത്തനം നിരാശാജനകമാണെന്ന് പ്രതികരിക്കുന്നത്.

കേജ്‌രിവാളിനെയാണോ മോദിയെയാണോ താൽപര്യമെന്ന ചോദ്യത്തിനുംഡൽഹിയിലെ വോട്ടർമാർക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. മോദിയേക്കാൾ കേജ്‌രിവാളിനെ താൽപര്യപ്പെടുന്നത് 42 ശതമാനം വോട്ടർമാരാണ്. അതേസമയം കേജ്‌രിവാളിനേക്കാൾ മോദിയെ താൽപര്യപ്പെടുന്നത് 32 ശതമാനം പേരും. സമീപകാലത്ത് ഡൽഹി സർക്കാരിന്റെ തീരുമാനത്തോട് ഡൽഹിയിലെ ഭൂരിഭാഗം വോട്ടർമാരും യോജിക്കുന്നുണ്ട്.

നവംബർ 22 മുതൽ ഡിസംബർ 3 വരെയാണ് സർവ്വേ നടന്നത്. പോളിങ് സ്റ്റേഷനുകൾ അടക്കമുള്ള 115 സ്റ്റേഷനുകളിലാണ് സർവ്വേ നടത്തിയത്. 23 നിയമസഭാ മണ്ഡലങ്ങളിലും സർവ്വേ പ്രതികരണങ്ങൾ എടുത്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൾട്ട് സ്റ്റേജ് റാൻഡം സാംപിൽ മെത്തേഡ് ആണ് സർവ്വേയ്ക്കായി ഉപയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗങ്ങളിലുള്ള 16.4%, മുസ്‌ലിം വിഭാഗത്തിൽ നിന്ന് 14.1% , സിഖ് സമുദായത്തിൽ നിന്ന് 3%, സ്ത്രീകളിൽ നിന്ന് 37.9% ആളുകളാണ് സർവ്വേയുടെ ഭാഗമായത്. അധികാരത്തിലെത്തിയ ശേഷം ആം ആദ്മി പാർട്ടിയിലുണ്ടായ പൊട്ടിത്തെറികൾ ജനങ്ങളെ ബാധിച്ചില്ലെന്നാണ് വോട്ടർമാരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP