Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ അമ്മയും മകനും കുത്തേറ്റു മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ജീർണിച്ചു തുടങ്ങിയ അവസ്ഥയിൽൽ; കൊലപാതകമെന്ന് സ്ഥിരീകരിക്കുമ്പോഴും കേസിൽ തുമ്പില്ലാതെ പൊലീസ്

ഡൽഹിയിൽ അമ്മയും മകനും കുത്തേറ്റു മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ജീർണിച്ചു തുടങ്ങിയ അവസ്ഥയിൽൽ; കൊലപാതകമെന്ന് സ്ഥിരീകരിക്കുമ്പോഴും കേസിൽ തുമ്പില്ലാതെ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകനെയും കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചെങ്കിലും, കൊലയാളിയെയോ കൊലയാളിയെ സംബന്ധിച്ച സൂചനകളോ പൊലീസിനു ലഭിച്ചിട്ടില്ല.

ജഹാംഗിർപുരി കെ ബ്ലോക്കിൽ താമസിക്കുന്ന പൂജ, മകൻ പന്ത്രണ്ടുകാരൻ ഹർഷിത് എന്നിവരാണു കൊല്ലപ്പെട്ടത്. അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസ് വീട് തുറന്നു നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുത്തി കൊലപ്പെടുത്തുന്നതിനു മുന്പ് ഇരുവരെയും മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ ജീർണിച്ചുതുടങ്ങിയിരുന്നു. രണ്ടോ മൂന്നോ ദിവസം മുന്പ് കൊലപാതകം നടന്നിരിക്കാമെന്നാണു പൊലീസ് പറയുന്നത്. പൂജയുടെ ഭർത്താവ് രണ്ടു വർഷം മുന്പ് മരിച്ചിരുന്നു. അയൽവാസികൾ പറഞ്ഞാണ് താൻ വിവരമറിഞ്ഞതെന്ന് പ്രദേശത്തു തന്നെ താമസിക്കുന്ന പൂജയുടെ അമ്മ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP