Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം; ഇന്ത്യാഗേറ്റിലെയും ജന്തർ മന്ദറിലെയും പ്രതിഷേധം കണക്കിലെടുത്ത് നാലു മെട്രോ സ്റ്റേഷനുകളിലെ ഗേറ്റുകൾ അടച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം; ഇന്ത്യാഗേറ്റിലെയും ജന്തർ മന്ദറിലെയും പ്രതിഷേധം കണക്കിലെടുത്ത് നാലു മെട്രോ സ്റ്റേഷനുകളിലെ ഗേറ്റുകൾ അടച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇന്ത്യാഗേറ്റിലെയും ജന്തർ മന്ദറിലെയും പ്രതിഷേധം കണക്കിലെടുത്ത് നാലു മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, എക്‌സിറ്റ് ഗേറ്റുകളാണ് അടച്ചത്.

ജാമിയ മിലിയാ ഇസ്ലാമിയ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവൻ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചതെന്നും ഡിഎംആർസി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം, പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ സർവകലാശാലയിൽ കടന്നുകയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചിരുന്നു. നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തിങ്കളാഴ്ച പുലർച്ചയോടെയാണ് വിട്ടയച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP