Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

20 രൂപയെച്ചൊല്ലി തർക്കം; യുവാവിനെ 13കാരനായ മകന്റെ മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി

20 രൂപയെച്ചൊല്ലി തർക്കം; യുവാവിനെ 13കാരനായ മകന്റെ മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 20 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 38കാരനായ രൂപേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഷേവ് ചെയ്യുന്നതിന്റെ കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് 13കാരനായ മകന്റെ മുന്നിലിട്ട് രൂപേഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സഹോദരങ്ങളായ സന്തോഷ്, സരോജ് എന്നിവരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

ബാർബർ ഷോപ്പിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകനൊപ്പമാണ് രൂപേഷ് വീടിന് സമീപത്തെ സലൂണിൽ താടി ഷേവ് ചെയ്യാൻ പോയത്. ഷേവ് ചെയ്തതിന് ശേഷം 50 രൂപ വേണമെന്ന് കടക്കാരൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ 30 രൂപ മാത്രമേ കൈയിലുള്ളൂവെന്നും 20 രൂപ പിന്നെ തരാമെന്നും രൂപേഷ് പറഞ്ഞെങ്കിലും കടക്കാരനും സഹോദരനും അനുവദിച്ചില്ല. തർക്കം അടിപിടിയിലേക്കെത്തി. പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ഇരുവരും രൂപേഷിനെ ക്രൂരമായി മർദ്ദിക്കുകയാരുന്നു. പിതാവിന്റെ ജീവന് വേണ്ടി മകൻ അക്രമികളുടെ കാലുപിടിച്ചെങ്കിലും ഇവർ അവഗണിച്ചു. നിരവധി പേർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. ആരും ഇയാളെ രക്ഷിക്കാൻ മുന്നോട്ടുവന്നില്ല. ചിലർ ദൃശ്യങ്ങൾ ഫോണിൽ പകർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP