Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്​ വ്യാപനത്തി​ന്റെ രണ്ടാം തരംഗം ഡൽഹിയിൽ അവസാന ഘട്ടത്തിൽ; അടുത്ത ദിവസങ്ങളിൽ വൈറസ് വ്യാപനം കുറയുമെന്ന് അരവിന്ദ്​ കെജ്​രിവാൾ

കോവിഡ്​ വ്യാപനത്തി​ന്റെ രണ്ടാം തരംഗം ഡൽഹിയിൽ അവസാന ഘട്ടത്തിൽ; അടുത്ത ദിവസങ്ങളിൽ വൈറസ് വ്യാപനം കുറയുമെന്ന് അരവിന്ദ്​ കെജ്​രിവാൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തി​ന്റെ രണ്ടാം തരംഗം ഡൽഹിയിൽ അവസാനഘട്ടത്തിലെത്തിയെന്ന്​​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. സെപ്​തംബർ 16 വരെ ഡൽഹിയിൽ 4500 വരെയായിരുന്നു പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത്​ കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതിൽ താഴെയുമായി. അടുത്ത ദിവസങ്ങളിൽ കോവിഡ്​ വ്യാപനം കുറയുമെന്നാണ്​ വിദഗ്​ധർ നൽകുന്ന സൂചന -കെജ്​രിവാൾ വിശദീകരിച്ചു.

പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ്​ രേഖപ്പെടുത്തിയത്​ സെപ്​തംബർ 16നാണ്​. ​ അന്ന്​ 4473 പേർക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. സെപ്​തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതൽ 40 വരെ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തിരുന്നു. ഡൽഹിയിൽ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. വൈറസ്​ ബാധയിൽ 4638 പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP