Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു; 27 വിമാനങ്ങൾ വഴിതിരിച്ചു വിട്ടെന്ന് റിപ്പോർട്ട്; കനത്ത മഴയ്ക്കും സാധ്യത; റോഡ് ഗതാഗതവും താറുമാറായി

ഡൽഹിയിൽ കനത്ത പൊടിക്കാറ്റ്; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു; 27 വിമാനങ്ങൾ വഴിതിരിച്ചു വിട്ടെന്ന് റിപ്പോർട്ട്; കനത്ത മഴയ്ക്കും സാധ്യത; റോഡ് ഗതാഗതവും താറുമാറായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള 27 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.റൺവേയിൽ ഉൾപ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ തടസപ്പെട്ടത്

പൊടിക്കാറ്റിനെ തുടർന്ന് ഡൽഹിയിലെ അന്തരീക്ഷ താപനിലയിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനിലയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. എന്നാൽ പൊടിക്കാറ്റിനെ തുടർന്ന് അന്തരീക്ഷ താപനിലയിൽ കുറവ് വന്നിട്ടുണ്ട്. അര മണിക്കൂർ കൊണ്ട് അന്തരീക്ഷ താപനിലയിൽ ഏഴ് ഡിഗ്രി സെൽഷ്യസ് കുറഞ്ഞു.ഡൽഹി മെട്രോ നിർത്തിവയ്ക്കുകയും റോഡ് ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്. ഡൽഹിക്ക് പുറമെ അതിർത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്.

മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. സമീപത്തുള്ള മരങ്ങൾ പലതും കാറ്റിനെ തുടർന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ഗുജറാത്ത് തീരത്തേക്ക് എത്തുന്ന വായു ചുഴലിക്കാറ്റിന്റെ സാമീപ്യവും അന്തരീക്ഷ താപനില കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡൽഹി അടക്കം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ കാറ്റും ചെറിയ മഴയുമുണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP