Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ; വിവാഹേതര ബന്ധത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്

സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ; വിവാഹേതര ബന്ധത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ട് ഡോക്ടർമാരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി രോഹിണിയിലെ സെക്ടർ 13ൽ പാർക്ക് ചെയ്ത കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് ഡോക്ടർമാരായ ഓം പ്രകാശ് കുകെർജാ (65), സുദീപ്ത മുഖർജീ (55) എന്നിവരെ കണ്ടെത്തിയത്. ഓം പ്രകാശ് യുവതിയെ വെടിവച്ച് കൊല്ലുകയും തുടർന്ന് ഇയാൾ സ്വയം വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കുകർജി വിവാഹിതനാണ്. ഇദ്ദേഹത്തിന് മുഖർജിയുമായി വിവാഹേതര ബന്ധമുണ്ടെന്നും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP