Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി ഹൈക്കോടതി ഹർജി തള്ളി; സുനന്ദയുടെ രേഖകൾ പുറത്തുവിട്ട അർണബിനെതിരെ കേസ്; തള്ളിയത് തനിക്കെതിരെ എഫ്‌ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹർജി

ഡൽഹി ഹൈക്കോടതി ഹർജി തള്ളി; സുനന്ദയുടെ രേഖകൾ പുറത്തുവിട്ട അർണബിനെതിരെ കേസ്; തള്ളിയത് തനിക്കെതിരെ എഫ്‌ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹർജി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ശശി തരൂർ എംപിയുടെ ഹർജിയെ തുടർന്നു തനിക്കെതിരെ എഫ്‌ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയും നൽകിയ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

ഇതോടെ ഈ വിഷയത്തിൽ അർണബിനെതിരെ കേസെടുക്കാൻ സാഹചര്യമൊരുങ്ങി. സുനന്ദ പുഷ്‌കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ റിപ്പബ്ലിക് ടിവി പരസ്യപ്പെടുത്തിയതിനു തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അർണാബിനെതിരെ കേസെടുക്കാൻ മെട്രോപൊലീറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇമെയിൽ ഹാക്ക് ചെയ്തു രഹസ്യരേഖകൾ മോഷ്ടിച്ചെന്നാണു തരൂരിന്റെ ആരോപണം.2017 ജൂണിലാണ് തരൂർ പരാതി നൽകിയത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന രേഖകൾ അർണബ് മോഷ്ടിച്ചെന്നും തന്റെ ഇമെയിൽ ഹാക്ക് ചെയ്ത് വ്യക്തിപരമായ രേഖകൾ കൈവശപ്പെടുത്തിയന്നുമായിരുന്നു ശശി തരൂരിന്റെ പരാതി. പ്രേഷകരെ വർദ്ധിപ്പിക്കാനായി അർണബ് ഈ രേഖകൾ ടിവിയിൽ സംപ്രേഷണം ചെയ്തതായും തരൂർ കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന രഹസ്യരേഖകൾ പുറത്തുവിട്ടിട്ടില്ലെന്ന് തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് പഹ്വേയാണ് കോടതിയെ ബോധിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP