Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാ മസ്ജിദ് പാക്കിസ്ഥാനിലാണോ എന്ന് ഡൽഹി പൊലീസിനോട് കോടതി; ഭരണഘടന വായിച്ചിട്ടുണ്ടോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോടും ചോദ്യം; ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധിച്ചതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തതിൽ കട്ടക്കലിപ്പിൽ തീസ് ഹസാരി കോടതി

ജമാ മസ്ജിദ് പാക്കിസ്ഥാനിലാണോ എന്ന് ഡൽഹി പൊലീസിനോട് കോടതി; ഭരണഘടന വായിച്ചിട്ടുണ്ടോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോടും ചോദ്യം; ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധിച്ചതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തതിൽ കട്ടക്കലിപ്പിൽ തീസ് ഹസാരി കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡൽഹിയിലെ തീസ് ഹസാരി സെഷൻസ് കോടതി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതി ഡൽഹി പൊലീസിനെതിരെ വിമർശനം നടത്തിയത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹി ജമാ മസ്ജിദിനു സമീപം ഡിസംബർ 21ന് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിലാകുന്നത്. ജമാ മസ്ജിദിൽ പ്രതിഷേധിച്ചതിൽ എന്താണ് തെറ്റെന്നും അത് രാജ്യത്തിനുള്ളിൽ തന്നെ അല്ലേയെന്നും കോടതി പൊലീസിനോട് ചോദിച്ചു. വാദത്തിനിടെ ഒരുഘട്ടത്തിൽ, ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ആരായുകയും ചെയ്തു.

ഭരണഘടനാപരമായ അവകാശമാണ് പ്രതിഷേധിക്കുക എന്ന് കോടതി ഓർമ്മിപ്പിച്ചു. ജമാ മസ്ജിദിൽ പ്രതിഷേധിച്ചതിൽ എന്താണ് തെറ്റ്? ജമാ മസ്ജിദ് എന്താ പാക്കിസ്ഥാനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാൻ? ഡൽഹി പൊലീസ് സംസാരിക്കുന്നത് കേട്ടാൽ തോന്നും ജമാ മസ്ജിദ് പാക്കിസ്ഥാനിലാണെന്ന്- കോടതി പറഞ്ഞു. ധർണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷൻസ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധിക്കണമെങ്കിൽ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമർശിച്ചു. എന്ത് അനുമതി? സെക്ഷൻ 144 ആവർത്തിച്ച് ഉപയോഗിക്കുന്നത് ദുർവിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഞാൻ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാർലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. അവരിൽ ചിലർ ഇന്ന് മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണ്- കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP