Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അജിൻക്യ രഹാനെയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ്‌; തുറുപ്പ് ചീട്ട് വിട്ട് കൊടുക്കാതിരിക്കാൻ രാജസ്ഥാൻ റോയൽസും; ശിഖർ ധവാന് ശേഷം രഹാനെയും ടീമിലെത്തിച്ച് അടി മുടി മാറ്റം വരുത്താൻ ഡൽഹി

അജിൻക്യ രഹാനെയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ്‌; തുറുപ്പ് ചീട്ട് വിട്ട് കൊടുക്കാതിരിക്കാൻ രാജസ്ഥാൻ റോയൽസും; ശിഖർ ധവാന് ശേഷം രഹാനെയും ടീമിലെത്തിച്ച് അടി മുടി മാറ്റം വരുത്താൻ ഡൽഹി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അജിൻക്യ രഹാനെയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസും തുറുപ്പ് ചീട്ട് വിട്ട് കൊടുക്കാതിരിക്കാൻ രാജസ്ഥാൻ റോയൽസും. കഴിഞ്ഞ സീസണിലുൾപ്പെടെ രാജസ്ഥാന്റെ നായകനായിരുന്നു രഹാനെ. എന്നാൽ എന്ത് വില കൊടുത്തും അജിൻക്യ രഹാനെയെ സ്വന്തമാക്കാൻ ഡൽഹി കച്ച കെട്ടി ഇറങ്ങുമ്പോൾ രാജസ്ഥാൻ എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണണം. ചർച്ചകൾ യാഥാർഥ്യമായാൽ 2020 സീസണിൽ രഹാനെയെ ഡൽഹി കുപ്പായത്തിൽ കാണാം. 'സംഭവം ശരിയാണ്. രഹാനെയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിക്കുന്നുണ്ട്. എങ്കിലും ചർച്ചകളെക്കുറിച്ച് ഇപ്പോഴും ഒന്നും പറയാറായിട്ടില്ല. കരാറിലെത്തുന്നതിനു മുൻപ് ഒട്ടേറെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. രാജസ്ഥാൻ ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ വെറുമൊരു താരം മാത്രമല്ല രഹാനെ. ഐപിഎല്ലിൽ രാജസ്ഥാന്റെ മേൽവിലാസം കൂടിയാണ് താരം. എങ്കിലും താരത്തിനായി ഡൽഹി ശ്രമിക്കുന്നു എന്നത് സത്യമാണ്' ചർച്ചകളുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

ജെഎസ്ഡബ്യു ഗ്രൂപ്പ് ഉടമസ്ഥത ഏറ്റെടുത്ത ശേഷം പേര് മാറ്റി ഡൽഹി ക്യാപിറ്റൽസായാണ് ടീം എത്തിയത്. പുതിയ ഉടമസ്ഥർ ആയതോട് കൂടി ടീമിൽ വൻ അഴിച്ച്ുപണിയാണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ രഹാനെയെ ടീമിലെത്തിക്കാനുള്ള ശ്രമമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിൽനിന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ ഡൽഹി നേരത്തെ സ്വന്തമാക്കിയിരുന്നു. 2012നു ശേഷം ആദ്യമായി ഡൽഹി പ്ലേ ഓഫിൽ സ്ഥാനം നേടുകയും ചെയ്തു. നിലവിൽ നല്ല മൂല്യമുള്ള കളിക്കാരനെന്ന് നിലയിൽ എങ്ങനെയും രഹാനെയെ ടീമിലെത്തിക്കാനാണ് ഡൽഹി ശ്രമിക്കുന്നത്.

2008ലെ പ്രഥമ സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിലായിരുന്നു രഹാനെ. 2010 ൽ സീസണിൽനിന്ന് വിട്ടുനിന്ന രഹാനെ, തൊട്ടടുത്ത വർഷമാണ് രാജസ്ഥാനിലെത്തിയത്. അവിടുന്നിങ്ങോട്ട് രാജസ്ഥാൻ ടീമിന്റെ പ്രധാനപ്പെട്ട ഘടകമായി രഹാനെ വളർന്നു. ഇടക്കാലത്ത് ഒത്തുകളി വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിന് വിലക്കു ലഭിച്ചപ്പോൾ മാത്രം പുണെ വാരിയേഴ്‌സിലേക്കു ചേക്കേറി. വിലക്കിന്റെ കാലാവധി അവസാനിച്ചപ്പോൾ രാജസ്ഥാനിലേക്ക് തന്നെ മടങ്ങി എത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP