Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി തിക്രി അതിർത്തിയിലെ തടസങ്ങൾ നീക്കി അധികൃതർ; നടപടി സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ

ഡൽഹി തിക്രി അതിർത്തിയിലെ തടസങ്ങൾ നീക്കി അധികൃതർ; നടപടി സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ തിക്രി അതിർത്തിയിൽ റോഡിൽ സ്ഥാപിച്ച തടസങ്ങൾ നീക്കി അധികൃതർ. സുപ്രീം കോടതി വിമർശനത്തിനു പിന്നാലെയാണ് നടപടി. വിവാദ കാർഷിക നയങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തെ നേരിടാൻ പൊലീസ് റോഡുകളിൽ വലിയ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചിരുന്നു. ഇവ ഗതാഗത തടസത്തിനു കാരണമായിരുന്നു.

ഡൽഹിയിലേക്കുള്ള ഹൈവേകൾ പലയിടത്തും തടഞ്ഞതിനാൽ ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അനുകൂലികൾ കർഷകരെ പ്രതിഷേധക്കാരെ കുറ്റപ്പെടുത്തീയിരുന്നു. എന്നാൽ ഇത് ചെയ്തത് പൊലീസാണെന്ന് കർഷകർ ഈ മാസം ആദ്യം സുപ്രീം കോടതിയെ അറിയിച്ചു.

ചൊവ്വാഴ്ച, ഹരിയാനയിലെ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് അറോറ, പൊലീസ് മേധാവി പി.കെ അഗർവാൾ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കർഷക സംഘത്തോടൊപ്പം അതിർത്തി സന്ദർശിച്ചു. അതിർത്തി ഡൽഹി പൊലീസ് അടച്ചതാണെന്ന് സംഘം കണ്ടെത്തി. ഇതോടെ ഡൽഹി പൊലീസും ഹരിയാന അധികൃതരും സംയുക്തമായി നടത്തിയ യോഗത്തിൽ റോഡിലെ തടസങ്ങൾ നീക്കാൻ തീരുമാനമായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വലിയ കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP