Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിരോധ മന്ത്രിയും കരസേന മേധാവിയും ലഡാക്കിലേക്ക്; സന്ദർശനം ജൂലൈ 17ന്

പ്രതിരോധ മന്ത്രിയും കരസേന മേധാവിയും ലഡാക്കിലേക്ക്; സന്ദർശനം ജൂലൈ 17ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജൂലൈ 17ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ലഡാക്ക് സന്ദർശിക്കും. കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരാവണെ അദ്ദേഹത്തെ അനുഗമിക്കും. സുരക്ഷാ അവലോകനത്തിന്റെ ഭാഗമായാണ് സന്ദർശനം. ജൂലൈ 18ന് ജമ്മുകശ്മീരും രാജ്‌നാഥ് സിങ് സന്ദർശിക്കും. ജൂലൈ ആദ്യം വാരം തന്നെ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സന്ദർശനം മാറ്റിവെക്കുകയായിരുന്നു. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. മേഖലയിലെ സംഘർഷത്തിൽ അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP