Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാനനഷ്ടക്കേസ്: അമിത് ഷാ ഹാജരാകണമെന്ന് ബംഗാൾ കോടതി; സമൻസ് തൃണമൂൽ എംപി അഭിഷേക് ബാനർജി ഫയൽ ചെയ്ത കേസിൽ

മാനനഷ്ടക്കേസ്: അമിത് ഷാ ഹാജരാകണമെന്ന് ബംഗാൾ കോടതി; സമൻസ് തൃണമൂൽ എംപി അഭിഷേക് ബാനർജി ഫയൽ ചെയ്ത കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമൻസ്. തൃണമൂൽ കോൺഗ്രസ് എംപി. അഭിഷേക് ബാനർജി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ എംപി/എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. അമിത് ഷാ കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

ഫെബ്രുവരി 22നോ അതിന് മുൻപോ, നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം അഞ്ഞൂറാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ, അഭിഭാഷകൻ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി പറയുന്നു.

2018 ഓഗസ്റ്റ് 11ന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന റാലിക്കിടയിൽ തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേ അമിത് ഷാ അപകീർത്തികരമായ പരാമർശം നടത്തിയതായാണ് ആരോപണം. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായ്ക്കെതിരേ നിയമനടപടികളുമായി അഭിഷേക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP