Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മയക്കുമരുന്ന് കേസിൽ നടി ദീപികാ പദുക്കോണിന്റെ മാനേജർക്ക് നാർകോട്ടിക്‌സ് ബ്യൂറോയുടെ സമൻസ്; കരീഷ്മ പ്രകാശിന്റെ വീട്ടിന്റെ വാതിലിൽ സമൻസ് പതിച്ചു; നടപടി കഴിഞ്ഞ മാസം ചോദ്യം ചെയ്തതിന് പിന്നാലെ  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മയക്കുമരുന്ന് കേസിൽ നടി ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് നാർകോട്ടിക്‌സ് ബ്യൂറോ സമൻസ് അയച്ചു. അവർ സ്ഥലത്തില്ലാതിരുന്നതിനാൽ മുംബൈയിലെ വസതിയുടെ വാതിലിൽ സമൻസ് പതിച്ചുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. നേരത്തെ കഴിഞ്ഞ മാസം നാർകോട്ടിക്‌സ് ബ്യൂറോ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന മയക്കുമരുന്ന് കേസിൽ നടിമാരായ രാകുൽ പ്രീത് സിങ്, ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ കഴിഞ്ഞ മാസം അന്വേഷണ ഏജൻസി വിളിച്ചുവരുത്തിയിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ചില വാട്സ്ആപ്പ് ചാറ്റുകൾ പുറത്തായിരുന്നു.

സുശാന്ത് സിങ് രജ്പുത്തിന്റെ ടാലന്റ് മാനേജർ ജയ സാഹയുടെ ഫോണിലെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നാണ് ദീപിക പദുക്കോണിന്റെയും ശ്രദ്ധ കപൂറിന്റെയും പേരുകൾ കണ്ടെത്തിയത്. ജയ സാഹയിൽ നിന്ന് അന്വേഷണ സംഘം മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു.

നാർകോട്ടിക്‌സ് ബ്യൂറോയ്ക്ക് മുന്നിൽ ഹാജരായ ദീപികാ പദുക്കോണിനെ അവർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ മയക്കുമരുന്ന് കേസിൽ നടിമാരെ പ്രതി ചേർക്കുകയോ നിരോധിച്ച വസ്തുക്കൾ അവരിൽനിന്ന് കണ്ടെടുക്കുകയോ ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP