Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മയക്കു മരുന്ന് കേസിൽ അന്വേഷണം നടി ദീപികാ പദുക്കോണിലേക്ക്; ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ ചോദ്യം ചെയ്യാനുറച്ച് എൻസിബി: കരീഷ്മയെ ചോദ്യം ചെയ്യുന്നത് ദീപികയുമായുുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ: ശ്രദ്ധാ കപൂറിനും സാറാ അലിഖാനും രാകുൽ പ്രീത് സിങിനും പിന്നാലെ ദീപികാ പദുക്കോണും കുരുക്കിലേക്ക്

മയക്കു മരുന്ന് കേസിൽ അന്വേഷണം നടി ദീപികാ പദുക്കോണിലേക്ക്; ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ ചോദ്യം ചെയ്യാനുറച്ച് എൻസിബി: കരീഷ്മയെ ചോദ്യം ചെയ്യുന്നത് ദീപികയുമായുുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ: ശ്രദ്ധാ കപൂറിനും സാറാ അലിഖാനും രാകുൽ പ്രീത് സിങിനും പിന്നാലെ ദീപികാ പദുക്കോണും കുരുക്കിലേക്ക്

സ്വന്തം ലേഖകൻ

മുംബൈ: മയക്കു മരുന്നു കേസിൽ ബോളിവുഡിന്റെ സൂപ്പർ ഹീറോയിൻ ദീപികാ പദുക്കോൺ കുരുക്കിലേക്ക്. മയക്കു മരുന്നു കേസിൽ അന്വേഷണം ദീപികയിലേക്ക് നീളുന്നതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിലും ലഹരി പാർട്ടിയിലും ദീപികയും ഉൾപ്പെട്ടിട്ടുള്‌ലതായാണ് വിവരം. സുശാന്ത് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രവർത്തിയുടെ വാട്‌സ് ആപ്പ് ചാറ്റിൽ ദീപികയുടെ പേരുള്ളതായാണ് വിവരം. ഇതോടെയാണ് അന്വേഷണം ദീപികയിലേക്കും നീണ്ടത്.

മയക്കു മരുന്ന് കേസിൽ ദീപികയ്ക്ക് പങ്കുണ്ടോ എന്ന് അറിയാൻ ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ നാളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. ടാലന്റ് മാനേജ്‌മെന്റ് ഏജൻസിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. റിയയുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളിൽ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂർ, സാറാ അലിഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചിരുന്നു. മൂവർക്കും ഉടൻ സമൻസ് അയച്ചേക്കും.

കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ ചക്രവർത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജർ ജയ സാഹ എന്നിവരെയും ചോദ്യം ചെയ്യും. പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാർട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP