Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപാവലിക്ക് പടക്കങ്ങൾ 'വീക്ക്‌നസ്‌ ' ആക്കണ്ട!; ആഘോഷങ്ങളിൽ നിന്ന് പടക്കങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീംകോടതി; വിധിക്കെതിരെ പ്രതിഷേധവുമായി പടക്കനിർമ്മാണ തൊഴിലാളികളും രംഗത്ത്

ദീപാവലിക്ക് പടക്കങ്ങൾ 'വീക്ക്‌നസ്‌ ' ആക്കണ്ട!; ആഘോഷങ്ങളിൽ നിന്ന് പടക്കങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീംകോടതി; വിധിക്കെതിരെ പ്രതിഷേധവുമായി പടക്കനിർമ്മാണ തൊഴിലാളികളും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങളിൽനിന്ന് പടക്കങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ ശുപാർശയെത്തുടർന്ന് ഉയർന്ന ഡെസിബൽ ലെവൽ ഉള്ള പടക്കങ്ങളുടെ ഉൽപാദനത്തിനും വിതരണത്തിനും നിബന്ധനകൾ ഏർപ്പെടുത്തി സുപ്രിം കോടതി നിർദ്ദേശിച്ചു. പടക്കങ്ങൾ വായു മലിനികരണവും ശബ്ദമലിനികരണവും ഉണ്ടാക്കുന്നുവെന്നും ഇത്തരം വസ്തുക്കളുടെ വിൽപന നിരോധിക്കണമെന്ന നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും ജനറൽ നാദകർണിയുടെ ശുപാർശയെയും തുടർന്ന് ജസ്റ്റിസ് ഏ കെ ശാസ്ത്രി, അശോക് ഭൂഷൺ എന്നിവർ അടങ്ങുന്ന ബെഞ്ച് റിപ്പേർട്ട് സമർപ്പിച്ചിരുന്നു.

നിശ്ചിത ശബ്ദപരിധിയിൽ കൂടുതലുള്ള പടക്കങ്ങളും നിബന്ധനകൾക്കു വിധേയമാകാതെ നിർമ്മിക്കപ്പെടുന്നതുമായ പടക്കങ്ങൾ ഉപയോഗിക്കുന്നതിലൂടെ വായു മലിനികരണവും ശബ്ദ മലിനികരണവും ആതിലുപരി ഖര മാലിന്യങ്ങളും ഉണ്ടാവുന്നതുകൊണ്ടുതന്നെ പടക്കങ്ങളുടെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്നും നാദ്കർണ്ണി വ്യക്തമാക്കി.

പരമ്പരാഗതമായി പടക്കനിർമ്മാണത്തിലേർപ്പെട്ടുവരുന്ന ശിവകാശിയിലേയും മറ്റും തൊഴിലാളികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 350 പടക്കനിർമ്മാണ യൂണിറ്റുകൾ ആണ് ശിവകാശിയിൽ ഉള്ളത് പടക്കനിർമ്മാണം ഉപജീവനമാക്കിയ മൂന്നുലക്ഷത്തോളം തൊഴിലാളികൾ തമിഴ്‌നാട്ടിൽ ഉള്ളതുകൊണ്ടുതന്നെ തമിഴ്‌നാട് നിർദ്ദേശത്തെ എതിർത്തുകൊണ്ട് രംഗത്തുവന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP