Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെറ്റ്ഫ്ളിക്സിന് ഹിന്ദു ഫോബിയ; സേക്രഡ് ഗെയിംസ്, ലൈല, ഗൗൾ തുടങ്ങിയ സീരിസുകൾ ആഗോളതലത്തിൽ ഇന്ത്യയെ അപമാനിക്കുന്നു; പരാതി നൽകി ശിവസേന ഐടി സെൽ അംഗം

നെറ്റ്ഫ്ളിക്സിന് ഹിന്ദു ഫോബിയ; സേക്രഡ് ഗെയിംസ്, ലൈല, ഗൗൾ തുടങ്ങിയ സീരിസുകൾ ആഗോളതലത്തിൽ ഇന്ത്യയെ അപമാനിക്കുന്നു; പരാതി നൽകി ശിവസേന ഐടി സെൽ അംഗം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നെറ്റ്ഫ്ളിക്സിനെതിരെ പരാതി നൽകി ശിവസേന ഐടി സെൽ അംഗം രംഗത്ത്. ഹിന്ദുക്കളേയും ഇന്ത്യയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരമ്പരകൾ ഇറക്കുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. നെറ്റ്ഫ്ളിക്സിലെ സേക്രഡ് ഗെയിംസ്, ലൈല, ഗൗൾ തുടങ്ങിയ പരമ്പരകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. രമേശ് സോളാങ്കി എന്നയാളാണ് മുംബൈ എൽ ടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ആഗോളതലത്തിൽ ഇന്ത്യയെ അപമാനിക്കുന്ന രീതിയിലുള്ള സീരിസുകളാണ് നെറ്റ്ഫിളക്സിൽ പലതും. ഇതിന് കരണം ഹിന്ദു ഫോബിയയാണെന്നുമാണ് ഇയാൾ പരാതിയിൽ പറയുന്നത്. താൻ പറഞ്ഞ വെബ് സീരിസുകളിലെ ഉള്ളടക്കം പരിശോധിക്കണണെന്നും നെറ്റഫ്ളിക്സിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെടുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മുംബൈ പൊലീസ് കമ്മീഷണർ എന്നിവർക്കും പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP