Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാനവർഷ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി; പുതിയ വിദ്യാഭ്യാസനയം ആഗോളതലത്തിൽ ഇന്ത്യയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുമെന്നും രമേഷ് പൊഖ്രിയാൽ

അവസാനവർഷ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി; പുതിയ വിദ്യാഭ്യാസനയം ആഗോളതലത്തിൽ ഇന്ത്യയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുമെന്നും രമേഷ് പൊഖ്രിയാൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അവസാനവർഷ പരീക്ഷകൾ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാർത്ഥികളുടെ ഭാവിയെക്കരുതിയാണെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ. വൈസ് ചാൻസലർമാരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷകൾ ഓൺലൈനായോ ഓഫ്ലൈനായോ രണ്ടും ഇടകലർത്തിയോ നടത്താൻ സർവകലാശാലകൾക്ക് തീരുമാനിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതിയ വിദ്യാഭ്യാസനയം ആഗോളതലത്തിൽ ഇന്ത്യയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുമെന്ന് പൊഖ്രിയാൽ പറഞ്ഞു. 2035-ഓടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗോസ് എൻ​റോൾമെന്റ് റേഷ്യോ 50 ശതമാനം ഉയർത്തണമെന്നാണ് പുതിയ വിദ്യാഭ്യാസനയം ശുപാർശ ചെയ്യുന്നത്. മൂന്നരക്കോടി വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനവർഷ ബിരുദ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ജൂലായ് ആറിനാണ് യുജിസി പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ അവസാനത്തോടെ പരീക്ഷകൾ നടത്തണമെന്നാണ് നിർദ്ദേശം. പരീക്ഷകൾ ഉപേക്ഷിക്കാനാവില്ലെന്ന് കമ്മിഷൻ സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP