Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീപിടിച്ച വീട്ടിൽ നിന്നും മക്കളെ സുരക്ഷിതമായി പുറത്തെത്തിച്ച പിതാവ് പൊള്ളലേറ്റ് മരിച്ചു; അപകടം നവി മുംബൈയിലെ പൻവേലിൽ

തീപിടിച്ച വീട്ടിൽ നിന്നും മക്കളെ സുരക്ഷിതമായി പുറത്തെത്തിച്ച പിതാവ് പൊള്ളലേറ്റ് മരിച്ചു; അപകടം നവി മുംബൈയിലെ പൻവേലിൽ

സ്വന്തം ലേഖകൻ

മുംബൈ: തീപിടിച്ച വീട്ടിൽ നിന്നും മക്കളെ സുരക്ഷിതമായി പുറത്തെത്തിച്ച പിതാവ് പൊള്ളലേറ്റ് മരിച്ചു. നവി മുംബൈയിലെ പൻവേലിലിൽ ഇന്ന് രാവിലെയാണ് സംഭവം. സിനിമ പ്രവർത്തകനായ രാജീവ് താക്കൂർ(38) ആണ് മരിച്ചത്.

മക്കളെ സുരക്ഷിതരായി വീടിന് പുറത്തെത്തിച്ച രാജീവ് ലാപ്ടോപ്പും തിരക്കഥകളും എടുക്കാനാണ് വീണ്ടും വീടിനുള്ളിലേക്ക് കയറിപ്പോയത്. ഇതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിൽ തീപടരുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP