Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു: ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ വർധിച്ചേക്കുമെന്ന് സൂചന; നടപടിയിൽ പ്രയോജനം ലഭിക്കുന്നത് 35 ലക്ഷത്തോളം ജീവനക്കാർക്കും 25 ലക്ഷത്തോളം പെൻഷൻകാർക്കും

കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു: ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ വർധിച്ചേക്കുമെന്ന് സൂചന; നടപടിയിൽ പ്രയോജനം ലഭിക്കുന്നത് 35 ലക്ഷത്തോളം ജീവനക്കാർക്കും 25 ലക്ഷത്തോളം പെൻഷൻകാർക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത (ഡിഎ, ഡിആർ) നാല് ശതമാനം വർധിപ്പിച്ചു. പുതുക്കിയ ഡിഎ, ഡിആർ ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് ലഭിക്കും. ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ വർധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

35 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 25 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വർഷത്തിൽ രണ്ടു തവണയാണ് ഡിഎ പ്രഖ്യാപിക്കുക ജനുവരി ജൂൺ, ജൂലൈ ഡിസംബർ എന്നിങ്ങനെയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാനെടുത്ത നടപടികളും യോഗത്തിൽ വിലയിരുത്തി. സ്വീകരിച്ച നടപടിക്രമങ്ങൾ ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മന്ത്രിസഭയെ അറിയിച്ചു.

വിദേശകാര്യം, വ്യോമയാനം, ആരോഗ്യം, വാണിജ്യം, ധനകാര്യം തുടങ്ങിയ മന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തിൽനിന്നും 17 ആക്കി കേന്ദ്രസർക്കാർ കൂട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP