Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താം ക്ലാസുകാരിയുടെ മൃതദ്ദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മൂന്നു ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി; വിദ്യാർത്ഥികൾ മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയം; സംഭവം തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിൽ; കിണറിന് സമീപം സ്‌കൂൾ ബാഗും മദ്യക്കുപ്പിയും

പത്താം ക്ലാസുകാരിയുടെ മൃതദ്ദേഹം കണ്ടെത്തിയ കിണറ്റിൽ നിന്നും മൂന്നു ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി; വിദ്യാർത്ഥികൾ മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയം; സംഭവം തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിൽ; കിണറിന് സമീപം സ്‌കൂൾ ബാഗും മദ്യക്കുപ്പിയും

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ജഡം കണ്ടെത്തിയ കിണറ്റിൽ നിന്നും മൂന്നു ദിവസത്തിന് ശേഷം മറ്റൊരു പെൺകുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ കാണാതായത്. ഇതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരു വിദ്യാർത്ഥികളും മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല കിണറ്റിന് സമീപത്ത് നിന്നും മദ്യക്കുപ്പികളും സ്‌കൂൾ ബാഗും കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്‌ച്ചയാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. നാളുകളായി ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിലാണ് വിദ്യാർത്ഥിനിയുടെ മൃതദ്ദേഹം കിടന്നിരുന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ജഡം കിട്ടിയതിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധം ആരംഭിക്കുകയും മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ജഡവും കണ്ടെടുക്കുകയുമായിരുന്നു. രണ്ട് മാസം മുൻപാണ് 18കാരിയായ വിദ്യാർത്ഥിയെ കാണാതായത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് കരുതി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല.

കിണറിന്റെ ഉടമയടക്കം സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് പൊലീസ് സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. ഇതിനിടെ സമീപ പ്രദേശത്തുനിന്നു 2015ൽ കാണാതായ 11കാരിയുടെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP