Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനധികൃത മദ്യവ്യാപാരം നടത്തിയ മകളെ പിന്തിരിപ്പിക്കാനായില്ല; ഒഡീഷയിൽ വാടകക്കൊലയാളിയെ ഏർപ്പെടുത്തി മകളെ കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

അനധികൃത മദ്യവ്യാപാരം നടത്തിയ മകളെ പിന്തിരിപ്പിക്കാനായില്ല; ഒഡീഷയിൽ വാടകക്കൊലയാളിയെ ഏർപ്പെടുത്തി മകളെ കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ബാലസോർ: ഒഡീഷയിൽ 50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏർപ്പെടുത്തി മകളെ കൊലപ്പെടുത്തിയെന്ന കേസിൽ 58കാരിയായ അമ്മ അറസ്റ്റിൽ. മുപ്പത്തിയാറുകരിയായ മകളെ കൊന്ന കേസിൽ സുകുരി ഗിരി എന്ന സ്ത്രീയാണ് പിടിയിലായത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും സംഭവത്തിൽ അറസ്റ്റിലായി.

മകൾ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ തുടർന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകർന്നത്. മകളെ മദ്യക്കച്ചവടത്തിൽനിന്നു പിന്തിരിപ്പിക്കാൻ സുകുരി പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മകളെ കൊല്ലാൻ അമ്മ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രമേദ് ജന എന്ന വാടകക്കൊലയാളിയെ ഏർപ്പെടുത്തി. 50,000 രൂപയ്ക്കാണു കരാർ ഉറപ്പിച്ചത്. 8,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു.

ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയിൽനിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂർച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP