Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഡേറ്റിങ് ആപ്പ് വഴി പങ്കാളിയെ തിരഞ്ഞ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ആപ്പ് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി നഗ്ന വീഡിയോ കോൾ പതിവായി; വീഡിയോ കോൾ റെക്കോഡ് ചെയ്ത് യുവതിയുടെ ബ്ലാക്ക് മെയിലിങ്ങും; 41,000 രൂപ നഷ്ടമായപ്പോൾ കരഞ്ഞ് നിലവിള്ച്ച് പൊലീസ് സ്റ്റേഷനിലേക്കും; യുവതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഡേറ്റിങ് ആപ്പ് വഴി പങ്കാളിയെ തിരഞ്ഞ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ആപ്പ് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി നഗ്ന വീഡിയോ കോൾ പതിവായി; വീഡിയോ കോൾ റെക്കോഡ് ചെയ്ത് യുവതിയുടെ ബ്ലാക്ക് മെയിലിങ്ങും; 41,000 രൂപ നഷ്ടമായപ്പോൾ കരഞ്ഞ് നിലവിള്ച്ച് പൊലീസ് സ്റ്റേഷനിലേക്കും; യുവതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഡേറ്റിങ് ആപ്പ് വഴി പങ്കാളിയെ കണ്ടെത്തിയ യുവാവിന് അവസാനം തേൻ കെണി. ബെംഗലൂരുവിലെ 39കാരനാണ് ഡേറ്റിങ് ആപ്പ് വഴി ചതിക്കപ്പെട്ടത്. ഡേറ്റിങ് ആപ്പുകൾ വില്ലനായപ്പോൾ യുവാവിന് നഷ്ടപ്പെട്ടത് 41,000 രൂപയാണ്. പണം നൽകിയില്ലെങ്കിൽ യുവാവിന്റെ നഗ്‌ന വീഡിയോകളും റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ആപ്പ് വഴി പരിചയപ്പെട്ട യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം ഭീഷണിക്ക് വഴങ്ങിയ ഇയാൾ സമ്മർദ്ദം ശക്തമായപ്പോൾ ബംഗളൂരു മഠിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇതാണ്, വെങ്കട്ടപുര സ്വദേശിയായ കുമാറാണ് (പേര് സാങ്കൽപ്പികം) ഒരു ഓൺ ലൈൻ ഡേറ്റിങ് അപ്ലിക്കേഷൻ വഴി കബളിപ്പിക്കപ്പെട്ടത്. മനീഷ അഗർവാൾ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി അടുത്ത കുമാറിനെ പിന്നീട് യുവതി നിരന്തരം നഗ്‌നനായി വീഡിയോ കാൾ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു. കാൾ റെക്കോർഡ് ചെയ്യുന്ന കാര്യം കുമാർ അറിഞ്ഞിരുന്നില്ല.

റെക്കോർഡ് ചെയ്ത ഫോൺകാളുകൾ യു ട്യൂബ് , ടിക് ടോക് , വാട്‌സ് ആപ് ,ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ യുവതി പണം നൽകിയാൽ ഇവ ഡിലീറ്റ് ചെയ്യുമെന്നുമറിയിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയ കുമാർ പല തവണകളായി രണ്ടു മൊബൈൽ നമ്പറുകളിലേക്ക് 41,000 രൂപ ഇ-വാലറ്റ് വഴി അയക്കുകയും ചെയ്തു.

വീണ്ടും പണമാവശ്യപ്പെട്ടപ്പോഴാണ് കുമാർ പൊലീസിൽ പരാതി നൽകിയത്. യുവതിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഓൺലൈൻ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും ഇയാൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡേറ്റിങ് അപ്ലിക്കേഷനുകളിൽ പലരും വ്യാജ അക്കൗണ്ടുകൾ വഴിയാണ് ആശയവിനിമയം നടത്തുന്നതെന്നതിനാൽ അവ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയെന്നത് പ്രാവർത്തികമല്ലെന്ന് ഒരു സീനിയർ പൊലീസ് ഓഫീസർ പറയുന്നു. കൂടാതെ പണമിടപാട് നടത്തിയ രണ്ടു നമ്പറുകളുടെ ലൊക്കേഷനുകൾ രണ്ട് സംസ്ഥാനങ്ങളിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇ വാലെറ്റ് വഴി നടത്തിയ ഓൺ ലൈൻ ഇടപാടുകളെ ആശ്രയിച്ച് യുവതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP