Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ പാർട്ടി പദവി രാജിവെച്ച് ബിജെപി ദാമൻ-ദിയു അധ്യക്ഷൻ; വീഡിയോ വ്യാജമെന്നും പ്രചരിപ്പിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയെന്നും വിശദീകരണം; വീഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്ത് ചേർത്തവരുടെ പേരുകൾ വെളിപ്പെടുത്തുക വാർത്താസമ്മേളനം വിളിച്ചെന്നും ഗോപാൽ ടൻഡേൽ

യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ പാർട്ടി പദവി രാജിവെച്ച് ബിജെപി ദാമൻ-ദിയു അധ്യക്ഷൻ; വീഡിയോ വ്യാജമെന്നും പ്രചരിപ്പിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയെന്നും വിശദീകരണം; വീഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്ത് ചേർത്തവരുടെ പേരുകൾ വെളിപ്പെടുത്തുക വാർത്താസമ്മേളനം വിളിച്ചെന്നും ഗോപാൽ ടൻഡേൽ

മറുനാടൻ മലയാളി ബ്യൂറോ

ദാമൻ: യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ദാമൻ-ദിയു ബിജെപി അധ്യക്ഷനും മുൻ ലോക്‌സഭാ അംഗവുമായ ഗോപാൽ ടൻഡേൽ രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കാണ് ഗോപാൽ രാജിക്കത്തു സമർപ്പിച്ചത്. ഇത് പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ സ്ഥിരീകരിച്ചു. ദാമൻ- ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദവും രാജിയും. അറുപത്തിയഞ്ചുകാരനായ ഗോപാൽ നാലു വർഷം മുൻപാണ് ബിജെപിയിൽ ചേർന്നത്. അതിനു മുൻപ് കോൺഗ്രസ്, എൻസിപി പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്.

തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കൾ തന്നെയാണു വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ പറയുന്നു. വീണ്ടും അധ്യക്ഷസ്ഥാനത്തേക്കു വരുന്നതു തടയാൻ വേണ്ടിയാണിത് എന്നും അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഒരു യുവതിക്കൊപ്പം ഗോപാലുമായി മുഖസാദൃശ്യമുള്ള വ്യക്തി ഇടപഴകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. 36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു പ്രചരിച്ചത്. രണ്ടു വർഷം മുൻപെടുത്തതാണു വിഡിയോ എന്നാണു കരുതുന്നത്. വിഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാൽ ശനിയാഴ്ച തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു.

ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെ പേരും പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ വാർത്താസമ്മേളനം വിളിച്ച് ഇവരുടെ പേരുവിവരം വെളിപ്പെടുത്തും. വിഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്തു ചേർത്തതാണെന്നും ഗോപാൽ വ്യക്തമാക്കി.

1984ലും 1986ലും ദാമൻ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷനായിരുന്ന ഗോപാൽ 1987ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ആദ്യമായി ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1989ലും 1991ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996ൽ വീണ്ടും വിജയിച്ചെങ്കിലും തൊട്ടടുത്ത വർഷം കോൺഗ്രസിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നു. 2004ൽ ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. 2009ൽ എൻസിപിയിൽ ചേർന്നു മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ദാമനിലെ എൻസിപി അധ്യക്ഷനായിരിക്കെയാണു രാജിവച്ച് ബിജെപിയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP