Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിശൂലം ഉപയോഗിച്ച് ദളിത് യുവാവിനെ ആക്രമിച്ചത് കൈകഴുകാതെ ഭക്ഷണം എടുത്തെന്ന പേരിൽ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിട്ടും കേസെടുക്കാതെ പൊലീസും

ത്രിശൂലം ഉപയോഗിച്ച് ദളിത് യുവാവിനെ ആക്രമിച്ചത് കൈകഴുകാതെ ഭക്ഷണം എടുത്തെന്ന പേരിൽ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിട്ടും കേസെടുക്കാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: കൈകഴുകാതെ ഭക്ഷണം എടുത്തതിന്റെ പേരിൽ ദളിത് യുവാവിന് ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ബല്ല്യ ജില്ലയിലാണ് സംഭവം. നാല് പേരടങ്ങുന്ന സംഘം ത്രിശൂലമുപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉപേന്ദ്ര റാം എന്ന യുവാവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. അതേസമയം, സംഭവത്തിൽ കേസെടുക്കാനോ അക്രമികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല.

ദോകതി ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്ക് ഗ്രാമത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ ജോലിചെയ്തിരുന്ന കൽക്കരി ഷോപ്പിൽ നിന്ന് എത്തിയ ഉപേന്ദ്ര റാം കൈകഴുകാതെ ഭക്ഷണം സ്വയം എടുത്തു. ഇതിൽ പ്രകോപിതരായ സംഘമാണ് ഇയാൾക്ക് നേരെ ആക്രമണമഴിച്ചുവിട്ടത്.

നിലത്തുവീണ ഉപേന്ദ്ര റാമിനെ ശൂലമെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കേസ് രജിസ്റ്റർ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP