Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താഴ്ന്ന ജാതിക്കാർ കിണറിൽ നിന്നും വെള്ളമെടുത്തതോടെ ഫോറസ്റ്റ് റേഞ്ചർ എത്തിയത് അസഭ്യ വർഷവുമായി; മകളെ ആക്രമിച്ചതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് സർവീസ് റിവോൾവർ ഉപയോഗിച്ചും; ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും

താഴ്ന്ന ജാതിക്കാർ കിണറിൽ നിന്നും വെള്ളമെടുത്തതോടെ ഫോറസ്റ്റ് റേഞ്ചർ എത്തിയത് അസഭ്യ വർഷവുമായി; മകളെ ആക്രമിച്ചതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് സർവീസ് റിവോൾവർ ഉപയോഗിച്ചും; ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിൽ ദളിത് യുവാവ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച സംഭവം രാഷ്ട്രീയ ആയുധമാക്കി ബിജെപി. കമൽനാഥ് സർക്കാരിന് കീഴിൽ ദലിതർക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. മധ്യപ്രദേശിലെ ശിവ്പുരിയിലെ ഫത്തേപൂർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് മദൻ ബാൽമീകി എന്ന യുവാവ് വെടിയേറ്റ് മരിച്ചത്.

കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് ദളിത് യുവാവിന് വെടിയേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടുകാരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കാനായി ഇടപെട്ട യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വെടിവക്കുകയായിരുന്നു.
ബാൽമീകിയുടെ ഭാര്യ സരോജും മകളും ഫത്തേപൂരിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുകയായിരുന്നു. വെള്ളമെടുത്ത് പാത്രങ്ങൾ കഴുകുന്നതിനിടെ ഫോറസ്റ്റ് റേഞ്ചർ സുരേഷ് ശർമയെത്തി ഇവരെ അസഭ്യം പറയാൻ ആരംഭിച്ചു. താഴ്ന്ന ജാതിക്കാരായ നിങ്ങൾ എങ്ങനെ ഈ കിണറിൽ നിന്ന് വെള്ളമെടുത്തുവെന്ന് ചോദിച്ചായിരുന്നു അസഭ്യ വർഷം. അസഭ്യം പറയരുതെന്ന് മകൾ ആവശ്യപ്പെട്ടതോടെ റേഞ്ചർക്കൊപ്പമുണ്ടായിരുന്ന വനിതാ ഓഫീസർ പെൺകുട്ടിയെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചു. ഭയന്നുപോയ ഭാര്യ വിവരം മദനെ അറിയിക്കുകയായിരുന്നു. വിഷയം എന്താണെന്ന് തിരക്കാൻ ചെന്ന മദനെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് ഭാര്യയുടെ പരാതി.

എന്നാൽ ഉദ്യോഗസ്ഥന്റെ തോക്ക് നാട്ടുകാർ തട്ടിപ്പറിക്കാൻ ശ്രമിച്ചതിനിടയിലാണ് മദന് വെടിയേറ്റതെന്നാണ് വനംവകുപ്പ് വാദിക്കുന്നത്. കാട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നും വനംവകുപ്പ് വിശദമാക്കുന്നു. സംഭവത്തിൽ മദന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വനംവകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP