Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബുദ്ധ സന്യാസിമാർ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് 99 കാലഘട്ടം മുതൽ തനിക്ക് അറിയാം; ഇത്തരം കാര്യങ്ങൾ പുതിയതല്ലെന്നും ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ; വെളിപ്പെടുത്തൽ ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ കത്തിന് പിന്നാലെ  

ബുദ്ധ സന്യാസിമാർ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് 99 കാലഘട്ടം മുതൽ തനിക്ക് അറിയാം; ഇത്തരം കാര്യങ്ങൾ പുതിയതല്ലെന്നും ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ; വെളിപ്പെടുത്തൽ ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ കത്തിന് പിന്നാലെ   

മറുനാടൻ ഡെസ്‌ക്‌

 

ഹേഗ്: ബുദ്ധ സന്യാസിമാർ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ടിബറ്റൻ ആത്മീയ ആചര്യൻ ദലൈ ലാമ. ബുദ്ധ സന്യാസിമാർ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 1990കൾ മുതൽ തനിക്ക് അറിയാമായിരുന്നെന്ന് ഇത്തരം കാര്യങ്ങൾ പുതിയതല്ലെന്നും ദലൈ ലാമ പറയുന്നു.

വെള്ളിയാഴ്ച നെതർലൻഡ്സിൽ ലൈംഗിക ചൂഷണത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഡച്ച് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാമ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. നേരത്തേ യൂറോപ്യൻ സന്ദർശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചൂഷണത്തിന് ഇരയായവർ കത്ത് നൽകിയിരുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വരെ തങ്ങൾ ബുദ്ധ മതത്തെ അഭയകേന്ദ്രമായി കണ്ടിരുന്നുവെന്ന് ഇരകൾ പറഞ്ഞു.

ലൈംഗിക ചൂഷണങ്ങൾ പുതിയതല്ലെന്നും തനിക്ക് ഇതിനേപ്പറ്റി നേരത്തേ അറിയാമായിരുന്നുവെന്നും ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ ലാമ പറഞ്ഞു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വച്ച് നടന്ന പാശ്ചാത്യ ബുദ്ധാചാര്യന്മാരുടെ സമ്മേളനത്തിനിടെ ലൈംഗികാരോപണങ്ങളുമായി ഒരാൾ തന്നെ സമീപിച്ചിരുന്നുവെന്ന് ലാമ വ്യക്തമാക്കി.

ലൈംഗിക ചൂഷണം നടത്തുന്നവർ ബുദ്ധന്റെ ഉപദേശങ്ങൾ പിന്തുടരുന്നില്ലെന്നും മതനേതാക്കൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ലാമ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP