Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

നൂനത സാങ്കേതിക വിദ്യയും നോർവീജിയൻ ഉപകരണങ്ങളും ഉപയോഗിച്ചുള്ള തിരച്ചിൽ: മുങ്ങൽ വിദഗ്ദ്ധർ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്തത് നാൽപ്പത് അടിയോളം; കണ്ടെത്തിയത് നരേന്ദ്ര ധാബോൽക്കറെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്; സർക്കാരിന് ഇതുവരെ ചെലവായത് ഏഴരകോടി രൂപ; കണ്ടെത്തിയ തോക്ക് പരിശോധനയ്ക്ക് അയക്കുന്നതോടെ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

നൂനത സാങ്കേതിക വിദ്യയും നോർവീജിയൻ ഉപകരണങ്ങളും ഉപയോഗിച്ചുള്ള തിരച്ചിൽ: മുങ്ങൽ വിദഗ്ദ്ധർ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്തത് നാൽപ്പത് അടിയോളം; കണ്ടെത്തിയത് നരേന്ദ്ര ധാബോൽക്കറെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്; സർക്കാരിന് ഇതുവരെ ചെലവായത് ഏഴരകോടി രൂപ; കണ്ടെത്തിയ തോക്ക് പരിശോധനയ്ക്ക് അയക്കുന്നതോടെ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ നരേന്ദ്ര ധാബോൽക്കറെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് നീണ്ട തിരച്ചിലിനൊടുവിൽ കടലിനടിയിൽ നിന്നും കണ്ടെത്തി. കടലിനടിയിൽ 40 അടിയോളം മണ്ണ് നീക്കം ചെയ്താണ് തോക്ക് കണ്ടെത്തിയത്. ഈ തോക്ക് ദബോൽക്കർ കൊലപാതക കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് സൂചന. കൊലപാതകം അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യപ്രകാരം ദുബായ് ആസ്ഥാനമായുള്ള എൻവിടെക് മറൈൻ കൺസൾട്ടൻസ് ആണ് തോക്ക് കണ്ടെടുത്തത്. നൂനത സാങ്കേതിക വിദ്യയും നോർവീജിയൻ ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചൽ നടത്തിയത്. ഉക്രൈനിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരും ദൗത്യത്തിൽ പങ്കെടുത്തു. 7.5 കോടി രൂപയാണ് തിരച്ചിലിന് ചെലവായത്. ഈ തുക കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദാബോൽക്കറെ കൂടാതെ ഗൗരി ലങ്കേഷ്, കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരും സമാനമായ സാഹചര്യത്തിൽ കൊലപ്പെട്ടിരുന്നു. 2013 ഓഗസ്റ്റ് 20 ന് പൂണെയിൽ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ സനാതൻ സൻസ്താ അംഗങ്ങളുടെ വെടിയേറ്റാണ് ദാബോൽക്കറെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഈ കേസ് അന്വേഷണം നടന്നുവരുകയാണ്. കൽബുർഹി, ഗൗരി ലങ്കേഷ്, പൻസാരെ എന്നിവരുടെ കൊലപാതക കേസും കർണാടക പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്.

ബാലിസ്റ്റിക് പരിശോധനയ്ക്കായി കണ്ടെടുത്ത തോക്ക് അയയ്ക്കും. ദാബോൽക്കറുടെ കൊലപാതകത്തിലാണോ അതോ മറ്റേതെങ്കിലും കേസിലാണോ ഈ തോക്ക് ഉപയോഗിച്ചതെന്ന് ഇതോടെ വ്യക്തമാകും. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നാല് കേസുകളിലും സമാനമായ രീതിയിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിൽ ഉപയോഗിച്ച ആയുധങ്ങൾ സനാതൻ സൻസ്ഥാ അംഗത്തിന്റെ നിർദ്ദേശ പ്രകാരം കടലിൽ എറിഞ്ഞതായി ദാബോൽക്കർ കേസിലെ ആരോപണവിധേയനായ ശരദ് കലാസ്‌കർ മൊഴി നൽകിയിരുന്നു. 67 കാരനായ ധാബോൽക്കറെ രണ്ട് തവണ വെടിവച്ചുവെന്നാണ് പ്രതി ശരത് കലസ്‌കർ പൊലീസിന് മുന്നിൽ കഴിഞ്ഞ വർഷം വെളിപ്പെടുത്തൽ നടത്തിയിരുന്നു.

2018 ഒക്ടോബറിലാണ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽ ശരത് കലസ്‌കർ പൊലീസ് പിടിയിലാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ധാബോൽക്കർ വധക്കേസിൽ ഇയാൾക്കുള്ള ബന്ധം വ്യക്തമായത്. 2013 ഓഗസ്റ്റിലാണ് പ്രഭാത സവാരിക്കിറങ്ങിയ ധാബോൽക്കറെ പൂണെയിൽ വച്ച് വെടിവച്ച് കൊന്നത്. പിന്നീട് 2015 ഫെബ്രുവരിയിൽ ഗോവിന്ദ് പൻസാരെയെ കോലാപൂരിൽ വച്ച് വധിച്ചു.

പൂണെയിലെ ഓംകരേശ്വർ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നരേന്ദ്ര ധാബോൽക്കർ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ഉടനെ ഇദ്ദേഹത്തെ സാസൂൺ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ധാബോൽക്കർ വധക്കേസിൽ വീരേന്ദ്ര താവ്‌ഡെയെ മുഖ്യപ്രതിയാക്കി 2016 സെപ്റ്റംബർ അഞ്ചിന് സിബിഐ കുറ്റപത്രം സമർപ്പിച്ച് കൃത്യം ഒരുവർഷത്തിനുശേഷമാണ് 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. നല്ലസോപാരയിലെ തോക്ക് നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന ശരത് കലസ്‌കറെ പിടികൂടിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP