Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗജ ചുഴിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗം കൈവരിക്കുമെന്ന് വിവരം; ഇന്ന് അർധരാത്രിയോടെ ഗജ നാഗപട്ടണം ജില്ലയിൽ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം; തമിഴ്‌നാട്ടിൽ അതീവ ജാഗ്രത നിർദ്ദേശം

ഗജ ചുഴിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗം കൈവരിക്കുമെന്ന് വിവരം; ഇന്ന് അർധരാത്രിയോടെ ഗജ നാഗപട്ടണം ജില്ലയിൽ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം; തമിഴ്‌നാട്ടിൽ അതീവ ജാഗ്രത നിർദ്ദേശം

ചെന്നൈ: മണിക്കൂറിൽ നൂറിലേറെ കിലോമീറ്റർ വേഗതയിൽ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നതായി റിപ്പോർട്ട്. ഇന്ന് അർധരാത്രിയോടെ ഗജ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിലായി ആറായിരത്തിലധികം ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒമ്പതിനായിരം രക്ഷാപ്രവർത്തകരും തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കി.

നാഗപട്ടണത്തിന് പുറമേ കടലൂർ, തഞ്ചാവൂർ, തിരുവാരൂർ, തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിൽ നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. ഏകദേശം പതിനായിരത്തിലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

ഏത് അടിയന്തരസാഹചര്യവും നേരിടാൻ എല്ലാ സംവിധാനങ്ങളും പൂർണ സജ്ജമാണെന്നും സർക്കാർ വ്യക്തമാക്കി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഇന്നും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. അണ്ണാ സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP