Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

15 രാജവെമ്പാല; അഞ്ച് പെരുമ്പാമ്പ്; രണ്ട് ആമയും ഒരു കുരങ്ങും; ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടി കസ്റ്റംസ്

15 രാജവെമ്പാല; അഞ്ച് പെരുമ്പാമ്പ്; രണ്ട് ആമയും ഒരു കുരങ്ങും; ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടി കസ്റ്റംസ്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നും ജീവനുള്ള ഇഴജന്തുക്കളെയടക്കം പിടികൂടി. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുരങ്ങനെയും 20 പാമ്പുകളെയും രണ്ട് ആമകളെയുമാണ് കസ്റ്റംസ് പിടികൂടിയത്.

ബാങ്കോക്കിൽനിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ തായ് എയർവേയ്‌സ് വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. പാഴ്‌സൽ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന. ആദ്യത്തെ പാക്കേജിൽനിന്ന് പുറത്തുചാടിയത് ആഫ്രിക്കയിൽ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റുകൾ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്.

അടുത്ത പെട്ടി തുറന്നപ്പോൾ കണ്ടത് ചില്ലറക്കാരെയല്ല. 15 രാജവെമ്പാലകൾ! മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകൾ. അവസാനത്തെ ബാഗിൽ അധികം വലുപ്പമില്ലാത്ത രണ്ട് അൾഡാബ്ര ആമകൾ. ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. 

ജീവികളുടെ ചിത്രങ്ങൾ ചെന്നൈ എയർ കസ്റ്റംസ് അധികൃതർ പുറത്തുവിട്ടു.ഓഗസ്റ്റ് 11ന് ബാങ്കോക്കിൽ നിന്ന് ടിജി-337 വിമാനത്തിൽ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് ജിവികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് യാത്രക്കാരനെ തടഞ്ഞു ബാഗേജ് പരിശോധിച്ച ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ അമ്പരന്നു പോവുകയായിരുന്നു.

ആനിമൻ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസുമായുള്ള കൂടിയാലോചനയ്ക്കുശേഷമാണ് മൃഗങ്ങളെ തായ് എയർവേസ് വഴി തിരികെ അയച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.

സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം യാത്രക്കാരനെതിരെ കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ചെന്നൈയിൽ ജയിലിൽ റിമാൻഡ് ചെയ്തു. ഇയാളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP