Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ; ഇരുന്നൂറു രൂപയുടെ നോട്ടുകൾ അധികം വൈകാതെ വിനിമയത്തിനെത്തും; രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി കുറയ്‌ക്കേണ്ടതുണ്ടെന്നും തീരുമാനിക്കേണ്ടത് റിസർവ് ബാങ്കെന്നും കേന്ദ്രമന്ത്രി സന്തോഷ്‌കുമാർ ഗംഗ്വാർ

രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ; ഇരുന്നൂറു രൂപയുടെ നോട്ടുകൾ അധികം വൈകാതെ വിനിമയത്തിനെത്തും; രണ്ടായിരത്തിന്റെ  നോട്ടുകളുടെ അച്ചടി കുറയ്‌ക്കേണ്ടതുണ്ടെന്നും തീരുമാനിക്കേണ്ടത് റിസർവ് ബാങ്കെന്നും കേന്ദ്രമന്ത്രി സന്തോഷ്‌കുമാർ ഗംഗ്വാർ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ. 2000 രൂപ നോട്ടുകൾ കേന്ദ്രം പിൻവലിച്ചേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. മാത്രമല്ല ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകൾ അധികം താമസിക്കാതെ വിനിമയത്തിനായെത്തുമെന്നും അദ്ദേഹം അറിയിച്ചു.

2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും എന്നാൽ ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടിന്റെ കാര്യത്തിൽ റിസർവ് ബാങ്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ 26 ന് പ്രതിപക്ഷം വിഷയം പാർലമെന്റിൽ ഉന്നയിച്ചെങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു.

പുതിയ 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത് മൂല്യം കുറഞ്ഞ നോട്ടുകൾ കൂടുതൽ വിനിമയം ചെയ്യപ്പെടുന്നു എന്ന ഉറപ്പാക്കാനാണ്. അടുത്ത മാസത്തോടെ 200 രൂപ നോട്ടുകൾ വിനിമയത്തിനായി എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP