Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനഗറിൽ ഈദിന് മുന്നോടിയായി ഇളവു നൽകിയ കർഫ്യു വീണ്ടും ഏർപ്പെടുത്തിയത് പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന്; കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിച്ചെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്; കേന്ദ്ര സർക്കാർ തീരുമാനം ഭീകരവാദം അവസാനിപ്പിക്കും എന്ന നിലപാടിലുറച്ച് അമിത് ഷാ

ശ്രീനഗറിൽ ഈദിന് മുന്നോടിയായി ഇളവു നൽകിയ കർഫ്യു വീണ്ടും ഏർപ്പെടുത്തിയത് പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന്; കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിച്ചെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്; കേന്ദ്ര സർക്കാർ തീരുമാനം ഭീകരവാദം അവസാനിപ്പിക്കും എന്ന നിലപാടിലുറച്ച് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രതിഷേധങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. ജമ്മുകശ്മീർ പുനഃസംഘടനാ തീരുമാനം വന്ന് ഒരാഴ്ചയാകുമ്പോൾ കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നിറയൊഴിച്ചു എന്നായിരുന്നു വിദേശ മാധ്യമ റിപ്പോർട്ടുകൾ. റിപ്പോർട്ട് തള്ളിയ കശ്മീർ പൊലീസ് ജനജീവിതം സമാധാനപരമെന്ന് വിശദീകരിച്ചു. സംഘർഷ വാർത്ത ആഭ്യന്തര, വിദേശ മാന്ത്രാലയങ്ങളും നിഷേധിച്ചിരുന്നു. എന്നാൽ ഈദിനു മുന്നോടിയായി കർഫ്യൂവിൽ ഇളവു നൽകിയത് സർക്കാർ പിൻവലിക്കുകയാണ്.

പലയിടത്തും പ്രതിഷേധം നടക്കും എന്ന സൂചനയെ തുടർന്നാണ് നടപടി. ചില മേഖലകളിൽ വൻജനക്കൂട്ടം പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പുനഃസംഘടനയെ ആഭ്യന്തരമന്ത്രി അമിത് ഷാ ശക്തമായി ന്യായീകരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനം ഭീകരവാദം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

കശ്മീരിലേക്ക് സർവ്വകക്ഷി സംഘത്തെ അയക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ബിജെപി തള്ളി. ഇതിനിടെ വംശഹത്യയിലൂടെ കശ്മീരിനെ മാറ്റിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന പ്രസ്താവനയുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. ആർഎസ്എസിനെ നാസി പിന്തുടർച്ചയെന്നും പാക്ക് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കശ്മീർ പുനഃസംഘടന ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് നാഷണൽ കോൺഫറൻസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP