Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അർധസൈനികരോടുള്ള ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച് സിആർപിഎഫ് കോൺസ്റ്റബിളും രംഗത്ത്; ആശുപത്രി, കാന്റീൻ സൗകര്യങ്ങളില്ല; വിമരിച്ച ജവാന്മാർക്ക് ജോലി ക്വാട്ടയുമില്ല; സൈന്യത്തിനു നല്കുന്ന ആനൂകൂല്യങ്ങൾക്ക് സിആർപിഎഫിന് അവകാശമില്ലേ; പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്നും കോൺസ്റ്റബിൾ ജീത് സിംഗിന്റെ ആവശ്യം

അർധസൈനികരോടുള്ള ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച് സിആർപിഎഫ് കോൺസ്റ്റബിളും രംഗത്ത്; ആശുപത്രി, കാന്റീൻ സൗകര്യങ്ങളില്ല; വിമരിച്ച ജവാന്മാർക്ക് ജോലി ക്വാട്ടയുമില്ല; സൈന്യത്തിനു നല്കുന്ന ആനൂകൂല്യങ്ങൾക്ക് സിആർപിഎഫിന് അവകാശമില്ലേ; പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്നും കോൺസ്റ്റബിൾ ജീത് സിംഗിന്റെ ആവശ്യം

ന്യൂഡൽഹി: അർധസൈനിക സേനകളോടുള്ള ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച് മറ്റൊരു ജവാന്റെകൂടി വീഡിയോ സോഷ്യൽമീഡിയയിലെത്തി. രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സി(സിആർപിഎഫ്)ൽ കോൺസ്റ്റബിളായ ജീത് സിങ് ആണ് തങ്ങൾക്കു മോശം പരിഗണനയാണു ലഭിക്കുന്നതെന്ന് ആരോപിച്ചിരിക്കുന്നത്. രാജ്യത്തെ അതിർത്തി സംരക്ഷണത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ബിഎസ്എഫിൽ മോശം നല്കുന്നതെന്ന ജവാന്റെ ആരോപണം സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് സിആർപിഎഫ് കോൺസ്റ്റബിളിന്റെ ആരോപണം ഉണ്ടായിരിക്കുന്നത്.

ഉത്തർപ്രദേശിലെ മധുര ജില്ല സ്വദേശിയും രാജസ്ഥാനിലെ മൗണ്ട് അബുവിൽ സേവനത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ജവാനുമായ ജീത് സംഗ് ആണ് സിആർപിഎഫ് ജവാന്മാർ നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

മതപരമായ പരിപാടികൾ മുതൽ വിഐപികളുടെ സുരക്ഷയ്ക്കു വരെ നിയോഗിക്കപ്പെടുന്ന സിആർപിഎഫ് ജവാന്മാർക്കു ലഭിക്കുന്ന സൗകര്യങ്ങൾ കുറവാണെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സൈന്യവുമായി തട്ടിച്ചുനോക്കുമ്പോൾ തങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങൾ തീർത്തും പരിമിതമാണ്. ആശുപത്രി സൗകര്യവും കാന്റീനും മറ്റു ക്ഷേമപരിപാടികളും സൈന്യത്തിന് അനുവദിക്കുമ്പോൾ സിആർപിഎഫിന് ഇത്തരത്തിലൊന്നും നല്കുന്നില്ല. വിരമിച്ചശേഷം വിമുക്തഭടന്മാർക്കുള്ള ജോലി ക്വാട്ടയും ലഭിക്കുന്നില്ല. സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് ഞങ്ങളുടേതിനേക്കാൾ മികച്ച ശമ്പളവും കൂടുതൽ അവധികളും ലഭിക്കുന്നു. ഈ ആനുകൂല്യങ്ങൾക്കൊന്നും സിആർപിഎഫിന് അവകാശമില്ലേയെന്ന് ജവാൻ ചോദിക്കുന്നു. സിആർപിഎഫ് ജവാന്മാർ നേരിടുന്ന അവഗണനകൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉടപെടമമെന്ന് ജീത് സിങ് ആവശ്യപ്പെടുന്നു.

അതേസമയം ജീത് സിങ് സ്വന്തം ആവശ്യങ്ങളാണ് സിആർപിഎഫിന്റെ പേരിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം സേനയെക്കുറിച്ച് പരാതിപ്പെടുകയല്ലെന്നും സിആർപിഎഫ് ഡയറക്ടർ ജനറൽ ദുർഗാപ്രസാദ് പ്രതികരിച്ചു. ഈ ആവശ്യങ്ങളെല്ലാം നേരത്തേതന്നെ ചർച്ച ചെയ്തിട്ടുള്ളതാണെന്നും ഏഴാം ശമ്പള കമ്മീഷനു മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും ജയറക്ടർ ജനറൽ കൂട്ടിച്ചേർത്തു. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേരത്തേ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ സിങ് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിക്കൂറുകളോളം പ്രതികൂലകാലാവസ്ഥയിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് നൽകുന്ന ഭക്ഷണം യാതൊരു നിലവാരവുമില്ലാത്തതാണെന്നാണ് അദ്ദേഹം ആരോപിച്ചത്. തേജ് ബഹാദുറിന്റെ വീഡിയോ രാജ്യത്തെ 90 ലക്ഷത്തോളം പേരാണ് കണ്ടത്. 4.4 ലക്ഷത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു.ജവാൻ ഉന്നയിച്ച കാര്യങ്ങൽ അന്വേഷിക്കുമെന്ന് വിശദീകരണവും പുറത്ത് വന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP