Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിസ്‌കരിക്കുന്ന ജവാന് കണ്ണിമ ചിമ്മാത്ത കാവലാൾ; പ്രാർത്ഥിക്കുന്ന മുസ്‌ളീം ജവാന് തോക്കുമേന്തി കാവൽ നിൽക്കുന്ന സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ; ചിത്രം പുറത്തുവിട്ട് സി ആർ പി എഫ്; സൈനികനും സേനയ്ക്കും അഭിനന്ദന പ്രവാഹം

നിസ്‌കരിക്കുന്ന ജവാന് കണ്ണിമ ചിമ്മാത്ത കാവലാൾ; പ്രാർത്ഥിക്കുന്ന മുസ്‌ളീം ജവാന് തോക്കുമേന്തി കാവൽ നിൽക്കുന്ന സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ; ചിത്രം പുറത്തുവിട്ട് സി ആർ പി എഫ്; സൈനികനും സേനയ്ക്കും അഭിനന്ദന പ്രവാഹം

ശ്രീനഗർ: മുസ്ലിം സൈനികൻ പ്രാർത്ഥന നിർവഹിക്കുമ്പോൾ സഹപ്രവർത്തകൻ തോക്കുമേന്തി കാവൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശ്രീനഗറിൽ നിന്നുള്ള ദൃശ്യമാണ് സി ആർ പി എഫ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ചിത്രം പുറത്ത് വന്നതോടെ നിരവധി പേരാണ് സൈനികനെയും ഇന്ത്യൻ സേനയേയും അഭിനന്ദിച്ച് രംഗത്ത് വന്നത്.

ഇതാണ് യഥാർത്ഥ ഇന്ത്യയെന്ന് ചിത്രത്തെ അഭിനന്ദിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ചിത്രമെന്നും ചിലർ അഭിപ്രായപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭീകരവാദ വിരുദ്ധ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലുഷിതമായ പ്രദേശമാണ് കശ്മീർ. 2013ൽ 93 ശതമാനം ആക്രമണമാണ് കശ്മീരിൽ വർദ്ധിച്ചത്.

കണക്കുകൾ പ്രകാരം 2016ൽ നടന്ന ഭീകരാക്രമണങ്ങളിൽ 19 ശതമാനവും നടന്നത് കശ്മീരിലാണ്. സി ആർ പി എഫ ജവാന്മാർക്ക് നേരെയും നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP