Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ പെരിയോറിന്റെ പ്രതിമ തകർത്ത സംഭവം; സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ പെരിയോറിന്റെ പ്രതിമ തകർത്ത സംഭവം; സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ തമിഴ് സാമൂഹിക പരിഷ്‌കർത്താവായ ഇ വി രാമസ്വാമി നായ്ക്കറുടെ പ്രതിമ തകർത്ത സംഭവത്തിൽ സിആർപിഎഫ് കോൺസ്‌ററബിൾ അറസ്റ്റിലായി. സെന്തിൽ കുമാർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഇയാളെ ജുഡീഷ്യൽ കസറ്റഡിയിൽ വിട്ടു.

ചൊവ്വാഴച രാത്രി അലംഗുണ്ടി പൊലീസ് പുതുക്കോട്ടയിൽ നിന്നാണ് സെന്തിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 14 മുതൽ ഇയാൾ അവധിയിലാണെന്നും മാനസികാസ്വാസ്ഥ്യത്തിന് ഇയാൾ ഹൈദരാബാദിൽ ചികിത്സയിലായിരുന്നെന്നും സിആർപിഎഫ് പ്രസതാവനയിലൂടെ അറിയിച്ചു. പെരിയോറുടെ പ്രതിമ ഇയാൾ സ്വമേധയാ തകർക്കുകയായിരുന്നോ അതോ ആരുടെ എങ്കിലും പ്രേരണയാൽ തകർക്കുക ആയിരുന്നോ എന്നും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ത്രിപുരയിൽ ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെ ലെനിൻ പ്രതിമ തകർത്തായിരുന്നു രാജ്യത്ത് പ്രതിമ തകർക്കൽ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. പിന്നാലെ പെരിയാറിന്റെയും അംബേദ്കറുടെയും ഗാന്ധിജിയുടെയും പ്രതിമകൾക്ക് നേരെയും ആക്രമണമുണ്ടാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP