Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ണിനടിയിൽ പുതഞ്ഞ യുവാവിന് ജീവൻ തിരിച്ച് നൽകിയത് സിആർപിഎഫ് നായയുടെ മിടുക്ക്; ജമ്മു കശ്മീരിൽ ഉരുൾപൊട്ടലിൽ കാണാതായ യുവാവിനെ കണ്ടെത്തിയത് നായ നൽകിയ സൂചനയെ തുടർന്നു സ്ഥലം കുഴിച്ചപ്പോൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ച 40കാരന്റെ ആരോഗ്യനില തൃപ്തികരം

മണ്ണിനടിയിൽ പുതഞ്ഞ യുവാവിന് ജീവൻ തിരിച്ച് നൽകിയത് സിആർപിഎഫ് നായയുടെ മിടുക്ക്; ജമ്മു കശ്മീരിൽ ഉരുൾപൊട്ടലിൽ കാണാതായ യുവാവിനെ കണ്ടെത്തിയത് നായ നൽകിയ സൂചനയെ തുടർന്നു സ്ഥലം കുഴിച്ചപ്പോൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ച 40കാരന്റെ ആരോഗ്യനില തൃപ്തികരം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ; മനുഷ്യന്റെ ഏറ്റവും നല്ല ഒരു സുഹൃത്താണ് നായ. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സ്‌നേഹം ഉള്ള ജീവിയും നായ തന്നെയാണെന്ന് തർക്കം ഇല്ലാതെ പറയാം. ഇതു തെളിയിക്കുന്ന സംഭവമാണ് ജമ്മു കശ്മീരിൽ നടന്നത്. ഉരുൾപൊട്ടലിൽ കാണാതായ ആളെ സിആർപിഎഫ് നായ ഭൂമിക്കടിയിൽ കണ്ടെത്തി. സിആർപിഎഫിന്റെ 72 ബറ്റാലിയനിലെ നായയാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ദേശീയപാത മൈൽകുറ്റി 147ന് സമീപം കഴിഞ്ഞ ദിവസമാണ് ഉരുൾപൊട്ടലുണ്ടായത്. രാവിലെ പ്രദേശത്ത് സിആർപിഎഫ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാൽ ഭൂമിക്കടിയിൽ ഒരാൾ ജീവനോടെയുണ്ടെന്നു തിരച്ചിലിൽ ഒപ്പമുണ്ടായിരുന്ന നായ തിരിച്ചറിഞ്ഞു.

എന്നാൽ ഭൂമിക്കടയിൽ ഒരാൾ ജീവനോടെയുണ്ടെന്ന് തിരച്ചിലിൽ ഒപ്പമുണ്ടായിരുന്ന അജാക്സി എന്ന നായ തിരിച്ചറിഞ്ഞു. അജാക്സി നൽകിയ സൂചനയെ തുടർന്ന് സ്ഥലം കുഴിച്ചപ്പോൾ മണ്ണിനടിയിൽ ആളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സിആർപിഎഫ് തന്നെ നാൽപതുകാരനായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.കമ്പനി കമാൻഡർ ഇൻസ്‌പെക്ടർ എൻ.എൻ. മുർമുവും സംഘവുമെത്തിയാണു കുടുങ്ങിയ ആളെ പുറത്തെത്തിച്ചത്. പ്രദീപ് കുമാറിന് അടിയന്തര ചികിൽസ നൽകിയെങ്കിലും ഞെട്ടൽ വിട്ടുമാറാത്തതിനാൽ ഇയാൾ ഇപ്പോഴും സംസാരിക്കുന്നില്ലെന്ന് സിആർപിഎഫ് പിആർഒ ആഷിഷ് കുമാർ ഝാ വ്യക്തമാക്കി.

റമ്പാൻ ടൗണിനു സമീപമുള്ള മെഹർ എന്ന സ്ഥലത്തുള്ള ദേശീയ പാതയിലാണ് ഉരുൾപൊട്ടലുണ്ടായത്. രാത്രി പെയ്ത കനത്ത മഴയിൽ റമ്പാൻ, ഉദ്ദംപൂർ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ദേശീയപാത അടച്ചതിനാൽ അമർനാഥ് തീർത്ഥാടനത്തെയും അതു ബാധിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് തുറക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP