Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

അവശനിലയിലായ ഗർഭിണിയെ ആറ് കിലോമീറ്റർ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് സിആർപിഎഫ്; പട്ടാളത്തിന് നന്ദി അറിയിച്ച് യുവതിയുടെ കുടുംബം

അവശനിലയിലായ ഗർഭിണിയെ ആറ് കിലോമീറ്റർ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് സിആർപിഎഫ്; പട്ടാളത്തിന് നന്ദി അറിയിച്ച് യുവതിയുടെ കുടുംബം

സ്വന്തം ലേഖകൻ

ബിജാപുർ: അവശനിലയിലായ ഗർഭിണിയുടെ രക്ഷക്കെതിയത് പട്ടാളക്കാർ. വനപ്രദേശത്ത് അവശനിലയിൽ കാണപ്പെട്ട ഗർഭിണിയായ യുവതിയെയാണ് കാട്ടിലൂടെ ആറ് കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് സിആർപിഎഫ് സംഘം ആശുപത്രിയിൽ എത്തിച്ചത്. ബിജാപൂർ ജില്ലയിലെ പഡേഡ ഗ്രാമത്തിലാണ് സംഭവം.

ഇവിടുത്തെ വനപ്രദേശത്ത് ഗ്രാമവാസികളുടെ ക്ഷേമം അന്വേഷിക്കാൻ പതിവ് പട്രോളിങ്ങിനെത്തിയ സിആർപിഎഫ് സംഘത്തോട് ഗ്രാമീണർ അവശനിലയിലായ ഗർഭിണിയെ കുറിച്ച് പറയുകയായിരുന്നു. റോഡില്ലാത്തതിനാൽ വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് യുവതിയെ ആശുപത്രിയിലെത്തിക്കാൻ മാർഗമില്ലാതെ വിഷമിക്കുകയായിരുന്നു വീട്ടുകാർ.

Stories you may Like

തുടർന്ന് ഒട്ടും സമയം കളയാതെ ബൂഡി എന്ന യുവതിയെ കട്ടിലിൽ ചുമന്ന് കാടിന് പുറത്തെത്തിക്കാൻ കമാൻഡർ അവിനാഷ് റായ് തീരുമാനിക്കുകയായിരുന്നു. റോഡിലെത്തിച്ചാലുടൻ ബിജാപുർ ജില്ലാ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യവും ഒരുക്കിയിരുന്നു. പ്രസവം അടുത്തിരുന്നതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതുകൊണ്ട് യുവതിയുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സിആർപിഎഫ് സേനക്ക് യുവതിയുടെ കുടുംബം പ്രത്യേകം നന്ദിയും അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP