Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോൺഗ്രസിൽ; പാർട്ടി പ്രവേശനം പാട്ടീദാർ സംവരണ നേതാവ് ഹാർദിക്ക് പട്ടേലിന്റെ സാന്നിധ്യത്തിൽ; ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നത് ഒരു മാസം മുൻപ്; താരങ്ങളുടെ കുടുംബാംഗങ്ങളും തിരഞ്ഞെടുപ്പ് ഗോദായിൽ പോരിനിറങ്ങുമ്പോൾ

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോൺഗ്രസിൽ; പാർട്ടി പ്രവേശനം പാട്ടീദാർ സംവരണ നേതാവ് ഹാർദിക്ക് പട്ടേലിന്റെ സാന്നിധ്യത്തിൽ; ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നത് ഒരു മാസം മുൻപ്; താരങ്ങളുടെ കുടുംബാംഗങ്ങളും തിരഞ്ഞെടുപ്പ് ഗോദായിൽ പോരിനിറങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ജാംനഗർ: തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും പാർട്ടി അംഗത്വം നേടുന്നത് നാം അറിഞ്ഞിരുന്നു. എന്നാൽ താരങ്ങളുടെ കുടുംബാംഗങ്ങളും  തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്നുവെന്ന വാർത്തയും ഇതോടൊപ്പം പുറത്ത് വരികയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോൺഗ്രസിൽ ചേർന്നു എന്നതാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്ത.

ഒരു മാസം മുൻപ് ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നിരുന്നു എന്നാണ് കൗതുകകരമായ മറ്റൊരു സംഗതി. പാട്ടീദാർ സംവരണ നേതാവ് ഹാർദിക് പട്ടേലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടേയും കോൺഗ്രസ് പ്രവേശനം. ജാംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിനും സഹോദരി നയ്നബയും കോൺഗ്രസ് അംഗത്വം സ്വീകരച്ചത്. ജാംനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മുലു കൊണ്ടോരിയയും വേദിയിലുണ്ടായിരുന്നു.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബിജെപിയിൽ ചേർന്നത്. ഗുജറാത്തിലെ പ്രധാന മണ്ഡലമായ ജാംനഗറിൽ ഹാർദിക് പട്ടേലിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കേസിൽ 2 വർഷം തടവ് ശിക്ഷ ലഭിച്ച കോടതി വിധിയിൽ സ്റ്റേ ലഭിക്കാത്തതിനാൽ വേറെ സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP